ബപ്‌ടല: ജീവിച്ചിരിക്കുമ്പോള്‍ തന്നെ 'ചരമവാര്‍ഷികം' ആഘോഷിക്കാന്‍ തീരുമാനിച്ച് ആന്ധ്രാപ്രദേശ് മുന്‍ മന്ത്രിയും പ്രമുഖ ഡോക്‌ടറുമായ പലേട്ടി രാമ റാവു. പലേട്ടി രാമ റാവുവിന്‍റെ ചരമവാര്‍ഷിക ക്ഷണക്കത്ത് ആളുകളില്‍ ഞെട്ടലും കൗതുകവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോള്‍ 63വയസാണ് രാമ റാവുവിന്.
75 വയസുവരെ ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ട് അടുത്ത പന്ത്രണ്ട് വര്‍ഷവും തന്‍റെ ചരമവാര്‍ഷികം ആഘോഷിക്കുമെന്ന് അദ്ദേഹം പറയുന്നു. കൗണ്ട്ഡൗണ്‍ എന്ന നിലയിലാണ് ചരമവാര്‍ഷികം അദ്ദേഹം ആഘോഷിക്കുക. ഈ വര്‍ഷത്തെ ആഘോഷം 12ാം ചരമവാര്‍ഷികമായാണ് ആഘോഷിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം 11ാം ചരമവാര്‍ഷികമായും ആഘോഷിക്കും. ഈ വര്‍ഷത്തെ ആഘോഷം അദ്ദേഹം താമസിക്കുന്ന സ്ഥലമായ ബാപ്‌ട ജില്ലയിലെ ചിര്‍ലയില്‍ ഉള്ള ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷന്‍റെ ഹാളിലാണ്.