ന്യൂഡൽഹി : ലക്ഷ്‌മി നഗറിലെ രമേഷ് പാർക്കിൽ നിന്ന് പാകിസ്ഥാൻ പൗരനായ ഭീകരനെ ഡൽഹി പൊലീസിന്‍റെ സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. അലി എന്ന മുഹമ്മദ് അഷ്റഫ് അലിയാസിനെയാണ് അന്വേഷണസംഘം പിടികൂടിയത്. ഇയാൾ വ്യാജ ഇന്ത്യൻ ഐഡി ആയിരുന്നു ഉപയോഗിച്ചിരുന്നത്.
ഇയാളിൽ നിന്ന് ഒരു എകെ 47 തോക്ക്, 60റൗണ്ടുകളുള്ള ഒരു അധിക മാഗസീൻ, ഒരു ഗ്രനേഡ്, 50 റൗണ്ടുകളുള്ള 2 അത്യാധുനിക പിസ്റ്റളുകൾ എന്നിവ പിടിച്ചെടുത്തു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ താമസിക്കുന്ന ഇയാൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ, ആയുധ നിയമം, സ്ഫോടകവസ്‌തു നിയമം എന്നിവ പ്രകാരം കേസെടുത്തു. പൊലീസ് ഇയാളുടെ താമസസ്ഥലത്ത് പരിശോധന നടത്തി.
ALSO READ : ഡൽഹിയിലേക്ക് ആവശ്യമായ വൈദ്യുതി എത്തിക്കാൻ നിർദേശിച്ച് ഊർജ മന്ത്രാലയം
അതേസമയം ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പൊലീസ് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ, ഡൽഹി പൊലീസ് കമ്മിഷണർ എല്ലാ ജില്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും പ്രത്യേക സെല്ലിനും ക്രൈംബ്രാഞ്ചിനും ജാഗ്രതാനിർദേശം നൽകി.