ETV Bharat / bharat

Pakistani girl| വിസയോ, പാസ്‌പോർട്ടോ ഇല്ല, 3 വർഷമായി ഇന്ത്യയിൽ അനധികൃത വാസം; പാകിസ്ഥാൻ സ്വദേശിനി കസ്റ്റഡിയിൽ - Jaipur airport

പാകിസ്ഥാനിലേക്ക് പോകുന്നതിനായി ജയ്‌പൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ അധികൃതർ കസ്റ്റഡിയിലെടുത്തത്.

Pakistani girl caught at Jaipur airport  ജയ്‌പൂർ വിമാനത്താവളം  പാകിസ്ഥാൻ സ്വദേശിനി പിടിയിൽ  ജയ്‌പൂർ വിമാനത്താവളത്തിൽ പാകിസ്ഥാൻ സ്വദേശിനി  Jaipur airport  പാകിസ്ഥാൻ സ്വദേശിനി ഗസൽ പിടിയിൽ
പാകിസ്ഥാൻ സ്വദേശിനി കസ്റ്റഡിയിൽ
author img

By

Published : Jul 28, 2023, 9:15 PM IST

ജയ്‌പൂർ : മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി താമസിച്ച് വരികയായിരുന്ന പാകിസ്ഥാൻ സ്വദേശിനി കസ്റ്റഡിയിൽ. രാജസ്ഥാനിലെ ജയ്‌പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഗസൽ എന്ന പെണ്‍കുട്ടി പിടിയിലായത്. ജയ്‌പൂരിൽ നിന്ന് പാകിസ്ഥാനിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിൽ എത്തിയതായിരുന്നു യുവതി. ഇതിനിടെ സംശയം തോന്നിയ എയർപോർട്ട് സുരക്ഷ വിഭാഗം നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി മൂന്ന് വർഷമായി ഇന്ത്യയിൽ അനധികൃതമായി താമസിച്ച് വരികയാണെന്ന് മനസിലാക്കിയത്.

വെള്ളിയാഴ്‌ചയാണ് പെണ്‍കുട്ടി പാകിസ്ഥാനിലേക്ക് പോകുന്നതിനായി ജയ്‌പൂർ വിമാനത്താവളത്തിൽ എത്തിയത്. രണ്ട് ആണ്‍കുട്ടികളും ഇവരോടൊപ്പമുണ്ടായിരുന്നു. വിമാനത്താവളത്തിൽ എത്തി പെണ്‍കുട്ടി പാകിസ്ഥാനിലേക്കുള്ള വിമാനത്തിന്‍റെ ടിക്കറ്റ് ആവശ്യപ്പെട്ടതോടെയാണ് മൂവരേയും അധികൃതർ ശ്രദ്ധിക്കുന്നത്. തുടർന്ന് കൂടെയുണ്ടായിരുന്ന ആണ്‍കുട്ടികളോട് സുരക്ഷ വിഭാഗം കാര്യങ്ങൾ തിരക്കി.

ഗസൽ വിമാനത്താവളത്തിലേക്കുള്ള വഴി ചോദിച്ചെന്നും, ഇവരോടൊപ്പം പാകിസ്ഥാനിലേക്ക് പോകാനാണ് തങ്ങൾ എത്തിയതെന്നുമാണ് ആണ്‍കുട്ടികൾ മൊഴി നൽകിയത്. തുടർന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തപ്പോൾ തന്നെ ഭാഷയിൽ നിന്ന് പാകിസ്ഥാനിയാണെന്ന് മനസിലാക്കി. തുടർന്നുള്ള പരിശോധനയിൽ ഇവരുടെ പക്കൽ പാസ്‌പോർട്ടോ വിസയോ ഇല്ലെന്നും അധികൃതർ കണ്ടെത്തി.

തുടർന്ന് പെണ്‍കുട്ടിയെ എയർപോർട്ട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ താൻ പാകിസ്ഥാൻ സ്വദേശിനിയാണെന്നും മൂന്ന് വർഷത്തോളമായി സിക്കാറിലെ ശ്രീമധോപൂരിൽ അമ്മായിയോടൊപ്പം താമസിച്ച് വരികയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നൽകി. അമ്മായിയോട് വഴക്കിട്ടതിനാലാണ് തിരികെ പാകിസ്ഥാനിലേക്ക് പോകാൻ തീരുമാനിച്ചതെന്നും പെണ്‍കുട്ടി അറിയിച്ചു.

അതേസമയം പാകിസ്ഥാനിലേക്ക് എങ്ങനെ പോകണമെന്നോ, ഏത് വിമാനത്തിൽ പോകണമെന്നോ ഉള്ള വിവരം പെണ്‍കുട്ടിക്ക് അറിയില്ലായിരുന്നുവെന്ന് എയർപോർട്ട് സ്റ്റേഷൻ ഓഫിസർ ദിഗ്‌പാൽ സിങ് പറഞ്ഞു. എങ്ങനെ യാത്ര ചെയ്യും എന്നതിനെപ്പറ്റി അറിവില്ലാത്തതിനാലാണ് ആണ്‍കുട്ടികളുടെ സഹായം തേടിയത്.

അവർ രണ്ട് പേരും ചേർന്നാണ് പെണ്‍കുട്ടിയെ വിമാനത്താവളത്തിൽ എത്തിച്ചത്. ടിക്കറ്റ് ആവശ്യപ്പെട്ട് ചോദ്യം ചെയ്‌തതോടെയാണ് പാകിസ്ഥാൻ സ്വദേശിയാണെന്ന കാര്യം മനസിലായത്. കൂടുതൽ പരിശോധനയിൽ വിസയോ പാസ്‌പോർട്ടോ ഇല്ലെന്ന് കണ്ടെത്തി. പെണ്‍കുട്ടിയോടൊപ്പം പാകിസ്ഥാനിലേക്ക് പോകാനായിരുന്നു ആണ്‍കുട്ടികളുടെയും പദ്ധതി.

മതിയായ രേഖകൾ ഇല്ലാതെ മൂന്ന് വർഷത്തോളം ഇന്ത്യയിൽ എങ്ങനെ താമസിച്ചു എന്ന കാര്യം അന്വേഷിച്ച് വരികയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും എയർപോർട്ട് പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ ചോദ്യം ചെയ്‌ത് വരികയാണ്, ദിഗ്‌പാൽ സിങ് കൂട്ടിച്ചേർത്തു.

കാമുകനെ കല്യാണം കഴിക്കാൻ പാകിസ്ഥാനിലേക്ക് : അടുത്തിടെ ഫേസ്ബുക്ക് സുഹൃത്തിനൊപ്പം ജീവിക്കാന്‍ രാജസ്ഥാന്‍ സ്വദേശിനി പാകിസ്ഥാനിലേക്ക് പോവുകയും മതം മാറി വിവാഹം കഴിക്കുകയും ചെയ്‌തിരുന്നു. രാജസ്ഥാനിലെ ഭീവണ്ഡി സ്വദേശിയായ അഞ്ജുവാണ് സുഹൃത്തിനെ വിവാഹം കഴിക്കാനായി വീടുവിട്ട് പാകിസ്ഥാനിലേക്ക് പോയത്.

പാകിസ്ഥാനിലെത്തി മതംമാറി ഫാത്തിമ എന്ന പേര് സ്വീകരിച്ച ശേഷം പഖ്‌തൂണ്‍ഖ്വ സ്വദേശി നസ്‌റുള്ളയെ വിവാഹം കഴിക്കുകയായിരുന്നു. അതേസമയം നിയമപരമായി അഞ്ജു ഇപ്പോഴും തന്‍റെ ഭാര്യ ആണെന്നും അവര്‍ക്ക് മറ്റൊരാളെ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നുമാണ് ഇവരുടെ ഭർത്താവ് അരവിന്ദിന്‍റെ വാദം.

ALSO READ : ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവാവിനെ തേടി പാകിസ്ഥാനില്‍; ഉടൻ നാട്ടിലേക്ക് മടങ്ങുമെന്ന് രാജസ്ഥാന്‍ യുവതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.