ETV Bharat / bharat

അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ ഇന്ത്യൻ സൈന്യം തിരിച്ചേല്‍പ്പിച്ചു

കുട്ടി അതിര്‍ത്തി കടക്കുന്നത് അതിര്‍ത്തിയില്‍ കാവലിലുണ്ടായിരുന്ന സൈന്യത്തിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു.

Pakistani child arrives in India by mistake  Punjab border  india Pakistan border  അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ സൈന്യം തിരിച്ചേല്‍പ്പിച്ചു  പാക് ബാലന്‍ ഇന്ത്യയിലെത്തി
അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ സൈന്യം തിരിച്ചേല്‍പ്പിച്ചു
author img

By

Published : Jul 2, 2022, 9:55 AM IST

ഫിറോസ്‌പൂർ: പഞ്ചാബിലെ ഫിറോസ്‌പൂരില്‍ അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ ഇന്ത്യൻ സൈന്യം തിരിച്ചേല്‍പ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഏകദേശം 3 വയസുള്ള കുട്ടി രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയത്. കുട്ടി അതിര്‍ത്തി കടക്കുന്നത് അതിര്‍ത്തിയില്‍ കാവലിലുണ്ടായിരുന്ന സൈന്യത്തിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു.

Pakistani child arrives in India by mistake  Punjab border  india Pakistan border  അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ സൈന്യം തിരിച്ചേല്‍പ്പിച്ചു  പാക് ബാലന്‍ ഇന്ത്യയിലെത്തി
അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ സൈന്യം തിരിച്ചേല്‍പ്പിച്ചു

തുടര്‍ന്ന് കുട്ടിയെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുകയും സുരക്ഷിത സ്ഥാനത്തെത്തിക്കുകയും ചെയ്‌തു. വളരെ ചെറുപ്പമായതിനാല്‍ കുട്ടിയില്‍ നിന്നും പേരോ മേൽവിലാസമോ ശേഖരിക്കാനായിരുന്നില്ല. ഭയപ്പെട്ട കുട്ടി "അച്ഛൻ" എന്ന വാക്ക് മാത്രമേ പറഞ്ഞിരുന്നുള്ളു.

തുടര്‍ന്ന് പാകിസ്ഥാൻ സൈന്യവുമായി ബന്ധപ്പെട്ടാണ് കുട്ടിയെ കുടുംബത്തിന് തിരിച്ചേല്‍പ്പിച്ചത്. പഞ്ചാബിന്‍റെ ഭൂരിഭാഗം പ്രദേശങ്ങള്‍ പാക് അതിർത്തി പങ്കിടുന്നതിനാല്‍ നിരവധി പാകിസ്ഥാനികൾ ഇന്ത്യയിലേക്ക് തെറ്റായി പ്രവേശിക്കാറുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.