ETV Bharat / bharat

പാപ്പരാകുമ്പോഴും ലക്ഷ്യം കശ്‌മീർ; പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി കശ്‌മീരി വിഘടനവാദികളേയും വേട്ടയാടുമ്പോൾ...

author img

By

Published : Feb 24, 2023, 7:28 PM IST

സാമ്പത്തിക പ്രതിസന്ധിയും, പണപ്പെരുപ്പവും മൂലം തകർച്ചയുടെ വക്കിലെത്തി നിൽക്കുമ്പോഴും യുഎൻജിഎ സമ്മേളനത്തിൽ കശ്മീരിനോടുള്ള താൽപര്യമാണ് പാകിസ്ഥാൻ ഉയർത്തിക്കാട്ടിയത്. സാമ്പത്തിക പ്രതിസന്ധി പാകിസ്ഥാനെയും കശ്‌മീരി വിഘടനവാദിളെയും എങ്ങനെ ബാധിക്കുമെന്ന വിലയിരുത്തലുമായി ഇടിവി ഭാരത് നെറ്റ്‌വർക്ക് എഡിറ്റർ ബിലാൽ ഭട്ടിന്‍റെ ലേഖനം.

pakistan economic crisis  പാകിസ്ഥാൻ സാമ്പത്തിക പ്രതിസന്ധി  പാകിസ്ഥാൻ  കശ്‌മീരി വിഘടന വാദികൾ  കശ്‌മീർ വിഘടനവാദ പ്രസ്ഥാനം  കശ്‌മീർ  സയ്യിദ് സലാഹുദീൻ  പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി  KASHMIRI LEADERSHIP CADRES  Kashmiri separatists  Separatism
പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്ഥാൻ നേരിടുന്നത്. അവിശ്വസനീയമാം വിധം അസ്ഥിരമായ ധനസ്ഥിതിയിൽ പാപ്പരത്തത്തിന്‍റെ വക്കിലാണ് പാകിസ്ഥാൻ. നിലവിലുള്ള രാഷ്ട്രീയ അരാജകത്വത്തിനും സാമ്പത്തിക പ്രതിസന്ധി ആക്കം കൂട്ടിയിട്ടുണ്ട്. പക്ഷേ കനത്ത പ്രതിസന്ധിയില്‍ അകപ്പെടുമ്പോഴും ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്നതിനായി കശ്‌മീരി വിഘടനവാദികൾക്കും അവരുടെ നേതാക്കൻമാർക്കും പാകിസ്ഥാൻ അഭയം നൽകുന്നുണ്ട്. അതിനാൽ തന്നെ സാമ്പത്തിക പ്രതിസന്ധി പാകിസ്ഥാനെയും കശ്‌മീരി വിഘടനവാദികളേയും ഒരുപോലെയാണ് വേട്ടയാടുന്നത്.

വിഘടനവാദം: 1971-ൽ ബംഗ്ലാദേശ് രാഷ്‌ട്രത്തിനായുള്ള വിഘടനവാദ പ്രസ്ഥാനത്തെ പിന്തുണച്ച ഇന്ത്യയോട് പ്രതികാരം ചെയ്യാൻ പാകിസ്ഥാൻ ആഗ്രഹിച്ചിരുന്നു. ഇതിനായി 1980-കളിലെ ഖാലിസ്ഥാൻ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് പാകിസ്ഥാൻ പ്രതികരിച്ചു. സിഖുകാരുടെ സ്വന്തം രാജ്യത്തിനായുള്ള ആവശ്യത്തെച്ചൊല്ലി ഇന്ത്യയെ വിഭജിക്കാനുള്ള വിഫലശ്രമമായിരുന്നു ഇത്. ഇത് വിഫലമായതോടെ 1980 കളുടെ അവസാനത്തിൽ പഴയ ലക്ഷ്യ പ്രദേശമായ കശ്മീരിലേക്ക് പാകിസ്ഥാൻ തങ്ങളുടെ മുഴുവൻ ശ്രദ്ധയും തിരിക്കുകയായിരുന്നു.

കെ- ഫാക്‌ടർ : പാകിസ്ഥാനിലെ രാഷ്ട്രീയക്കാരെ സംബന്ധിച്ചും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ കശ്‌മീർ വിഘടനവാദ ഗ്രൂപ്പുകളുടെ പക്ഷം പിടിക്കുന്നവരെ സംബന്ധിച്ചും കശ്‌മീർ ഒരു തുറപ്പുചീട്ടാണ്. കശ്‌മീരിനോട് നീരസം കാണിക്കുന്ന ഏതൊരാൾക്കും രാജ്യത്തിന്‍റെ രോഷം ഏറ്റുവാങ്ങേണ്ടി വന്നുവെന്നത് പ്രകടമായ വസ്‌തുതയാണ്. അതിനാലാണ് രാജ്യം മുഴുവൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുമ്പോഴും കശ്‌മീരിന്‍റെ കാര്യത്തിൽ പാകിസ്ഥാൻ പഴയ നിലപാട് തന്നെ സ്വീകരിക്കുന്നത്. ഫെബ്രുവരി 23-ന് യുഎൻജിഎയിൽ പാകിസ്ഥാൻ കശ്‌മീർ വിഷയം ഒരിക്കൽ കൂടി ഉന്നയിച്ചിരുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നുണ്ടോ ഇല്ലയോ എന്നത് പോലും പരിഗണിക്കാതെ കാശ്‌മീരിന്‍റെ കാര്യത്തിൽ തങ്ങൾ അതേ നിലപാട് തന്നെ തുടരുമെന്ന കാര്യം ഇതിലൂടെ ഒരിക്കൽക്കൂടി ആവർത്തിക്കുകയായിരുന്നു പാകിസ്ഥാൻ.

രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ അഭാവം : ആഭ്യന്തരവും ബാഹ്യവുമായ സംഘർഷങ്ങളാണ് അക്ഷരാർഥത്തിൽ പാകിസ്ഥാന്‍റെ സമ്പദ്‌വ്യവസ്ഥയെ ഒരു ചിതൽ പോലെയാക്കിയത്. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കിയിരുന്നു. പാകിസ്ഥാൻ തങ്ങളുടെ ബജറ്റിന്‍റെ വലിയൊരു ഭാഗം സൈന്യത്തിനായാണ് ചെലവഴിക്കുന്നത്.

കശ്‌മീരിലെ വിഘടനവാദികളെ ആശ്രയിച്ചാണ് പാകിസ്ഥാനിലെ രാഷ്‌ട്രീയ പാർട്ടികളുടെ മുന്നോട്ട് പോക്ക്. വിഘടനവാദത്തിനെതിരെ സംസാരിക്കാൻ അവിടുത്തെ ഒരു നേതാവിനും സാധിക്കില്ല. രാജ്യം തകർച്ചയുടെ വക്കിലെത്തിയപ്പോൾ പോലും പാകിസ്ഥാൻ തങ്ങളുടെ നയം മാറ്റാൻ തയ്യാറാകുന്നില്ല. രാജ്യത്തിന്‍റെ നിലനിൽപ്പ് തന്നെ അപകടത്തിലാണെങ്കിലും കശ്‌മീർ നയത്തിന് പാകിസ്ഥാനിൽ ഇപ്പോഴും താല്‍പര്യം ഏറെയാണ്.

ഭീകരതയുടെ സ്‌പോൺസർഷിപ്പ്: കശ്‌മീരിലെ ഒന്നിലധികം ചെറുകിട തീവ്രവാദ സംഘടനകളുടെ സംയോജനമായ യുണൈറ്റഡ് ജിഹാദ് കൗൺസിലിന് പാകിസ്ഥാനിൽ താവളമുണ്ട്. കൗൺസിൽ നേതാവ് സയ്യിദ് സലാഹുദീൻ 20 വർഷത്തിലേറെയായി പാകിസ്ഥാനിലാണ് താമസം. കശ്‌മീരിലെ തീവ്രവാദ പ്രവർത്തനങ്ങളിലേക്കായി കൂടുതൽ പണം സ്വരൂപിക്കുന്നതിനായാണ് വിഘടനവാദ ഗ്രൂപ്പുകൾ ഒരു കുടക്കീഴിൽ ഒത്തുചേർന്നത്. വിഭജന തന്ത്രത്തിലൂടെ കൂടുതൽ പണം സമ്പാദിക്കുന്നതിനായി ജെകെഎൽഎഫ്, ഹിസാബ്, തെഹ്‌രീക്ക് ഉൾ മുജാഹിദീൻ തുടങ്ങിയ സംഘടനകൾ വ്യത്യസ്‌ത നേതാക്കളുടെ കീഴിൽ നിരവധി വിഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ഓരോ വിഭാഗത്തിനും പ്രത്യേക ഗ്രാന്‍റ് ലഭിക്കാൻ അർഹതയുണ്ട് എന്നത് തന്നെയാണ് ഇതിന്‍റെ പ്രധാന കാരണം.

ഫണ്ട് ദൗർലഭ്യം : രാജ്യം അനുഭവിക്കുന്ന നിലവിലെ സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും ഇസ്ലാമാബാദിലും മറ്റിടങ്ങളിലും രഹസ്യമായി പ്രവർത്തിക്കുന്ന വിഘടനവാദ ക്യാമ്പുകളേയും സാരമായി തന്നെ ബാധിക്കുന്നുണ്ട്. കശ്‌മീർ തീവ്രവാദി ഗ്രൂപ്പുകൾക്ക് പാകിസ്ഥാനിൽ അവരുടെ പ്രതിനിധികളുണ്ട്. ചീഫ് കമാൻഡർമാർ ഉൾപ്പെടെയുള്ള വിഘടനവാദ ഗ്രൂപ്പുകളുടെ നേതാക്കളെ പോറ്റാൻ രാജ്യത്തിന് ബുദ്ധിമുട്ടുള്ളതിനാൽ സാമ്പത്തിക പ്രതിസന്ധിയുടെ ചൂട് ഇവർക്കും നേരിടേണ്ടി വന്നേക്കാം.

സാമൂഹിക ആഘാതം : പണപ്പെരുപ്പം കശ്‌മീരി വിഘടനവാദ നേതൃത്വത്തിന് പുറമെ രാജ്യത്തെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിഭജനവും വർധിപ്പിക്കും. സമൂഹത്തിലെ രണ്ട് വിഭാഗങ്ങൾക്കിടയിൽ ഇതിനകം തന്നെ വലിയ അസമത്വം നിലനിൽക്കുന്നുണ്ട്. പാകിസ്ഥാന്‍റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കശ്‌മീരിലെ കേഡർമാരെയും നേതാക്കളെയും ഇത് ബാധിച്ചേക്കും.

പണപ്പെരുപ്പം : രാജ്യത്ത് അവശ്യസാധനങ്ങൾക്ക് ഏതാണ്ട് 30 ശതമാനത്തോളം വിലക്കയറ്റം ഉണ്ടായിട്ടുണ്ട്. ജനസംഖ്യയുടെ മൂന്നിലൊന്ന് ശതമാനവും ഇതിനകം ദാരിദ്ര്യത്തെ അഭിമുഖീകരിച്ചു കഴിഞ്ഞിരിക്കുന്നു. വാസ്‌തവത്തിൽ മറ്റുള്ളവരിൽ നിന്ന് കടം വാങ്ങുന്ന ഒരു തലത്തിലേക്ക്, അല്ലെങ്കിൽ ഭിക്ഷാടനത്തിന്‍റെ തലത്തിലേക്ക് പോലും പാകിസ്ഥാൻ എത്തിയിട്ടുണ്ട്. ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷനേടാൻ സഹായം അഭ്യർഥിച്ചതിന് പിന്നാലെ പണപ്പെരുപ്പത്തിന്‍റെ പ്രശ്‌നം ഐഎംഎഫ് പാകിസ്ഥാനോട് ഉന്നയിച്ചിരുന്നു.

ഐ‌എം‌എഫ് സഹായം : പാപ്പരത്തത്തിൽ നിന്ന് രാജ്യത്തെ കരകയറ്റുന്നതിന് ഐ‌എം‌എഫിന്‍റെ ഡയറക്‌ടർ ക്രിസ്റ്റലീന ജോർജീവ നിരവധി നിബന്ധനകളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. കൂടാതെ പാവപ്പെട്ടവരെ കൂടുതലായി ബാധിച്ച വിലക്കയറ്റത്തിൽ അവർ അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. ഏറ്റവും സമ്പന്നരായ വ്യക്തികളുടെ വരുമാനത്തിന്മേലുള്ള നികുതി വർധിപ്പിക്കുക, ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് സഹായം നൽകുക തുടങ്ങിയുള്ളവ വ്യവസ്ഥകളിൽ ഉൾപ്പെടുന്നുണ്ട്. ഐ‌എം‌എഫിന്റെ ഈ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ ഇത് സമ്പന്നർക്ക് മേലുള്ള പീഡനമായി കണക്കാക്കുകയും ഇത് ഭരണകക്ഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ശിഥിലീകരണം : റാവൽപിണ്ടിയിൽ ഒരാഴ്‌ച മുമ്പുണ്ടായ കശ്‌മീരി തീവ്രവാദി നേതാക്കളുടെ ദുരൂഹ കൊലപാതകം പാകിസ്ഥാനും വിഘടനവാദി ക്യാമ്പും തമ്മിലുള്ള കാര്യങ്ങൾ നല്ല നിലയിലല്ലെന്നതിന്‍റെ സൂചനയാണ് നൽകുന്നത്. കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാരത്തിന് ജിഹാദ് കൗൺസിലിന്‍റെ തലവൻ തീവ്രവാദി പട്ടികയിലുള്ള സയ്യിദ് സലാഹുദീനാണ് നേതൃത്വം നൽകിയത്. എഫ്‌എ‌ടി‌എഫ്-ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടക്കാൻ രാജ്യം പരിശ്രമിക്കുന്ന വേളയിൽ സയ്യിദ് സലാഹുദീന്‍റെ പൊതു പ്രകടനം ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് പുറത്തുകാട്ടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.