ETV Bharat / bharat

Pak Drone in Amritsar | മയക്ക് മരുന്നുമായി പഞ്ചാബില്‍ വീണ്ടും പാക് ഡ്രോണ്‍; വെടിവച്ചിട്ട് ബിഎസ്‌എഫ്, പിടികൂടിയത് 5.26 കിലോ ഹെറോയിന്‍

പഞ്ചാബിലെ അമൃത്‌സറിലെ റായ്‌ ഗ്രാമത്തില്‍ മയക്ക് മരുന്നുമായെത്തിയ പാകിസ്ഥാന്‍ ഡ്രോണിനെ വെടിവച്ചിട്ട് ബിഎസ്‌എഫ്. 5.26 കിലോ ഹെറോയിന്‍ കണ്ടെത്തി. Pakistan Drone Found in Amritsar

Pakistan drone found with heroin in Amritsar  മയക്ക് മരുന്നുമായി പഞ്ചാബില്‍ വീണ്ടും പാക് ഡ്രോണ്‍  വെടിവച്ചിട്ട് ബിഎസ്‌എഫ്  ഹെറോയിന്‍  പാകിസ്ഥാന്‍ ഡ്രോണ്‍  അതിര്‍ത്തി രക്ഷ സേന  ഹെറോയിന്‍ കണ്ടെത്തി
മയക്ക് മരുന്നുമായി പഞ്ചാബില്‍ വീണ്ടും പാക് ഡ്രോണ്‍
author img

By

Published : Jun 10, 2023, 1:14 PM IST

ചണ്ഡീഗഢ്: പഞ്ചാബിലെ അമൃത്‌സറില്‍ മയക്ക് മരുന്നുമായി എത്തിയ ഒരു പാകിസ്ഥാന്‍ ഡ്രോണ്‍ കൂടി അതിര്‍ത്തി രക്ഷാസേന വെടിവച്ചിട്ടു. ശനിയാഴ്‌ച (മെയ്‌ 10) രാവിലെയാണ് ബിഎസ്‌എഫ് ഡ്രോണ്‍ വെടിവച്ച് വീഴ്‌ത്തിയത്. 5.26 കിലോ ഹെറോയിന്‍ അടങ്ങിയ പാക്കറ്റുകള്‍ ഡ്രോണില്‍ നിന്ന് പിടിച്ചെടുത്തു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി റായ്‌ ഗ്രാമത്തിന് സമീപം ഇത്തരം ഡ്രോണുകള്‍ ബിഎസ്‌എഫ് വെടിവച്ചിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മയക്കുമരുന്ന് വഹിച്ചുള്ള ഡ്രോണ്‍ അതിര്‍ത്തിയിലെത്തിയത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അതിര്‍ത്തി മേഖലയായ റായ്‌ ഗ്രാമത്തിന് സമീപം അതിര്‍ത്തി ലംഘിച്ച് ഡ്രോണ്‍ പറന്നെത്തിയത്.

ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബിഎസ്‌എഫ് സൈനികര്‍ നിരിക്ഷിച്ചപ്പോള്‍ ഗ്രാമത്തിന് സമീപമുള്ള കൃഷിയിടത്തിലേക്ക് ഡ്രോണില്‍ നിന്ന് ഏതാനും ചില പാക്കറ്റുകള്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ഡ്രോണ്‍ വെടിവച്ചിടുകയായിരുന്നുവെന്ന് ബിഎസ്‌എഫ് പ്രസ്‌താവനയില്‍ പറഞ്ഞു. കള്ളപ്പണമാണെന്ന് സംശയിച്ച് ബിഎസ്‌എഫ് സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഏതാനും പാക്കറ്റുകള്‍ കണ്ടെടുത്തത്.

മഞ്ഞ നിറത്തിലുള്ള പൊതികളാണ് കൃഷിയിടത്തില്‍ സംഘം കണ്ടെത്തിയത്. പാക്കറ്റുകള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഹെറോയിന്‍ ആണെന്ന് മനസിലായത്. പാക്കറ്റുകളില്‍ വെള്ള നിറത്തിലുള്ള കയറും ചെറിയ കൊളുത്തുകളും ഘടിപ്പിച്ചിരുന്നു.

സമാന വാര്‍ത്തകള്‍ നേരത്തെയും: ഇക്കഴിഞ്ഞ മെയ്‌ 23ന് പഞ്ചാബിലെ അമൃത്‌സറില്‍ നിന്നും ഇത്തരമൊരു വാര്‍ത്ത പുറത്ത് വന്നിരുന്നു. അതിര്‍ത്തി ലംഘിച്ച് പാകിസ്ഥാനില്‍ നിന്നെത്തിയ ഡ്രോണ്‍ ബിഎസ്‌എഫ് വെടിവച്ചിട്ടതായിരുന്നു സംഭവം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹെറോയിന്‍ അടങ്ങിയ രണ്ട് പാക്കറ്റുകള്‍ കണ്ടെത്തുകയും ചെയ്‌തിരുന്നു.

കഴിഞ്ഞ മാസം നാലു ദിവസത്തിനിടെ അഞ്ച് തവണയാണ് അതിര്‍ത്തിയില്‍ ഇത്തരത്തില്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ മയക്ക് മരുന്നുമായെത്തിയത്. ബിഎസ്‌എഫിന്‍റെ 144 കോര്‍പ്‌സിന്‍റെ സൈനികന്‍ ബിഒപി രജതാല്‍ മേഖലയില്‍ നടത്തിയ ഒപ്പറേഷനിലാണ് ഡ്രോണ്‍ കണ്ടെത്തി നശിപ്പിച്ചത്.

മെയ്‌ 20നും പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ ഡ്രോണുകള്‍ ബിഎസ്‌എഫ് വെടിവച്ചിട്ടിരുന്നു. പഞ്ചാബിലെ അന്താരാഷ്‌ട്ര അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കവേയാണ് ബിഎസ്‌എഫ് വെടിയുതിര്‍ത്തത്. രത്തന്‍ ഖുര്‍ദ് ഗ്രാമത്തിന് സമീപമായിരുന്നു സംഭവം.

രാത്രിയില്‍ അതിര്‍ത്തി രക്ഷാസേന നടത്തിയ പട്രോളിങ്ങിന് ഇടയിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. രാത്രി 9 മണിക്ക് ഒരു ഡ്രോണും 9.30 രത്തന്‍ ഖുര്‍ദ് ഗ്രാമത്തില്‍ മറ്റൊരു ഡ്രോണുമാണ് സംഘം വെടിവച്ചിട്ടത്. ഡ്രോണുകളില്‍ ഘടിപ്പിച്ച ഹെറോയിന്‍ പാക്കറ്റുകള്‍ സംഘം പിടിച്ചെടുത്തു. 2.5 കിലോ ഹെറോയിന്‍ അടങ്ങിയ പാക്കറ്റുകളാണ് ഡ്രോണില്‍ ഘടിപ്പിച്ചിരുന്നത്.

Also Read: ജമ്മു കശ്‌മീരില്‍ പാക് ഡ്രോണ്‍ വെടിവച്ചു വീഴ്‌ത്തി ഇന്ത്യന്‍ സേന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.