ETV Bharat / bharat

ശ്രീനഗർ - ഷാർജ വിമാന സർവീസിന് വ്യോമപാത അനുവദിക്കാതെ പാകിസ്ഥാൻ

author img

By

Published : Nov 3, 2021, 6:42 PM IST

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ ത്രിദിന ജമ്മു കശ്‌മീർ സന്ദർശന വേളയിലാണ് സർവീസ് ഫ്ളാഗ് ഓഫ് ചെയ്‌തത്.

Pakistan denies airspace to Sharjah flights from Srinagar day after take off  Srinagar-Sharjah flights  Pakistan denies airspace  Srinagar Airport  ശ്രീനഗർ - ഷാർജ വിമാന സർവീസ്  ശ്രീനഗർ - ഷാർജ വിമാന സർവീസ് വാർത്ത  വ്യോമപാത അനുവദിക്കാതെ പാകിസ്ഥാൻ  ശ്രീനഗർ ഷാർജ സർവീസ്  ശ്രീനഗർ വിമാനത്താവളം
ശ്രീനഗർ - ഷാർജ വിമാന സർവീസിന് വ്യോമപാത അനുവദിക്കാതെ പാകിസ്ഥാൻ

ശ്രീനഗർ: ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള ഷാർജ വിമാന സർവീസിന് വ്യോമപാത അനുവദിക്കാതെ പാകിസ്ഥാൻ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ ത്രിദിന ജമ്മു കശ്‌മീർ സന്ദർശന വേളയിലാണ് സർവീസ് ഫ്ളാഗ് ഓഫ് ചെയ്‌തത്.

11 വര്‍ഷത്തിന് ശേഷമാണ് ശ്രീനഗറില്‍ നിന്നുള്ള അന്തരാഷ്ട്ര വിമാന സര്‍വീസ് പുനരുജ്ജീവിപ്പിക്കുന്നത്. 2009ല്‍ ശ്രീനഗറില്‍ നിന്ന് ദുബായിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആദ്യ അന്താരാഷ്ട്ര സര്‍വീസ് നടത്തിയിരുന്നു. പിന്നീടത് നിര്‍ത്തലാക്കുകയായിരുന്നു.

നിരാശ പ്രകടിപ്പിച്ച് രാഷ്‌ട്രീയ നേതൃത്വം

ജമ്മു കശ്‌മീരിലെ രാഷ്‌ട്രീയ നേതൃത്വം പാകിസ്ഥാന്‍റെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ചു. പാകിസ്ഥാന്‍റെ നിലപാട് നിരാശാജനകമാണെന്നും 2009-10 കാലയളവിൽ ശ്രീനഗറിൽ നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ സർവീസിലും പാകിസ്ഥാൻ ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള ട്വിറ്ററിൽ കുറിച്ചു.

  • Very unfortunate. Pakistan did the same thing with the Air India Express flight from Srinagar to Dubai in 2009-2010. I had hoped that @GoFirstairways being permitted to overfly Pak airspace was indicative of a thaw in relations but alas that wasn’t to be. https://t.co/WhXzLbftxf

    — Omar Abdullah (@OmarAbdullah) November 3, 2021 " class="align-text-top noRightClick twitterSection" data=" ">

അതേ സമയം ഷാർജയിൽ നിന്നുള്ള വിമാന സർവീസ് ശ്രീനഗർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌തെന്ന് എയർപോർട്ട് ഡയറക്‌ടർ സന്തോഷ് ധോക്കെ പ്രതികരിച്ചു. പാകിസ്ഥാൻ വ്യോമപാത നിഷേധിച്ച തീരുമാനത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • Puzzling that GOI didn’t even bother securing permission from Pakistan to use its airspace for international flights from Srinagar. Only PR extravaganza without any groundwork. https://t.co/3Cbj91C6Pb

    — Mehbooba Mufti (@MehboobaMufti) November 3, 2021 " class="align-text-top noRightClick twitterSection" data=" ">
  • Regarding the Srinagar-Sharjah flight that has been announced today - has Pakistan had a change of heart & allowed flights originating from Srinagar to use its airspace? If not then this flight will die the way the Srinagar-Dubai flight died during UPA2.

    — Omar Abdullah (@OmarAbdullah) October 23, 2021 " class="align-text-top noRightClick twitterSection" data=" ">

ശ്രീനഗറിൽ നിന്നുള്ള അന്താരാഷ്‌ട്ര വിമാനങ്ങൾക്കായി പാകിസ്ഥാന്‍റെ അനുമതി ചോദിക്കാൻ പോലും കേന്ദ്രസർക്കാർ മെനക്കെട്ടില്ലെന്നും ഇപ്പോൾ നടക്കുന്നത് പിആർ വർക്കുകൾ മാത്രമാണെന്നും മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി പറഞ്ഞു.

അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യക വിവിഐപി വിമാനത്തിന് വ്യോമപാത ഉപയോഗിക്കാന്‍ പാകിസ്‌താന്‍ അനുമതി നല്‍കിയിരുന്നു. അടുത്തിടെ ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഇറ്റലിയിലേക്ക് പോയതും തിരിച്ചെത്തിയതും പാക് വ്യോമപാതയിലൂടെയായിരുന്നു.

READ MORE: നരേന്ദ്രമോദിക്കായി വ്യോമപാത തുറന്നുകൊടുത്ത് പാകിസ്ഥാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.