ETV Bharat / bharat

ജമ്മു അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ ബി‌എസ്‌എഫ് വെടിവച്ചു കൊന്നു

ഇന്ന് പുലർച്ചെ സാംബ അതിർത്തിക്ക് സമീപമാണ് സംഭവം

BSF killed intruder near the International Border a Pakistani intruder killed by BSF Pakistani intruder news പാക് നുഴഞ്ഞുകയറ്റം ബി‌എസ്‌എഫ് ബി‌എസ്‌എഫ് വെടിവച്ചു കൊന്നു സാംബ അതിർത്തി അതിർത്തി സുരക്ഷാ സേന
ജമ്മു അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരനെ ബി‌എസ്‌എഫ് വെടിവച്ചു കൊന്നു
author img

By

Published : May 6, 2021, 12:04 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ സാംബ അതിർത്തിക്ക് സമീപം പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാ സേന (ബി‌എസ്‌എഫ്) വെടിവച്ചു കൊന്നു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മരിച്ച ആളിന്‍റെ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് സൈന്യം അറിയിച്ചു. മെയ് മൂന്നിന് പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ ഇന്ത്യൻ അതിർത്തിയിൽ സൈന്യം ഒരു പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചു കൊന്നിരുന്നു.

കൂടുതൽ വായനയ്‌ക്ക്: ഷോപ്പിയാനിൽ സൈന്യം മൂന്ന്‌ തീവ്രവാദികളെ വധിച്ചു

അതേസമയം ജമ്മുവിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന്‌ തീവ്രവാദികളെ വധിച്ചു. ഒരാൾ കീഴടങ്ങി. ഇന്ന് പുലർച്ചെ ഷോപ്പിയാനിലെ കനിഗ്രാം പ്രദേശത്താണ്‌ ഏറ്റുമുട്ടലുണ്ടായത്‌. ഭീകരരെ വധിച്ച വിവരം ജമ്മു പൊലീസ്‌ ട്വിറ്ററിലൂടെയാണ്‌ പുറത്ത്‌ വിട്ടത്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.