ETV Bharat / bharat

ഉടമ അറിയാതെ ഓക്സിജൻ സിലിണ്ടര്‍ വിറ്റ ജീവനക്കാര്‍ക്ക് മര്‍ദനം

അക്രമിച്ചവരിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നുവെന്ന് ജീവനക്കാർ

author img

By

Published : May 16, 2021, 3:51 PM IST

Oxygen plant owner in Indore booked for severely thrashing employees for selling cylinders illegally  അനധികൃതമായി സിലിണ്ടറുകൾ വിൽപ്പന നടത്തിയതിന് ഓക്സിജൻ പ്ലാന്‍റ് ഉടമ ജീവനക്കാരെ മർദ്ദിച്ചു  ഓക്സിജൻ പ്ലാന്‍റ്  Oxygen cylinders  ഓക്സിജൻ സിലിണ്ടറുകൾ
അനധികൃതമായി സിലിണ്ടറുകൾ വിൽപ്പന നടത്തിയതിന് ഓക്സിജൻ പ്ലാന്‍റ് ഉടമ ജീവനക്കാരെ മർദ്ദിച്ചു

ഭോപ്പാൽ: ഓക്‌സിജൻ സിലിണ്ടറുകൾ അനധികൃതമായി വിൽപ്പന നടത്തിയ അഞ്ച് ജീവനക്കാരെ മർദിച്ചതിന് സ്വകാര്യ ഓക്‌സിജൻ പ്ലാന്‍റ് ഉടമയ്ക്കും മകൾക്കും കൂട്ടാളികൾക്കുമെതിരെ ഇൻഡോർ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഉടമയുടെ അനുമതിയില്ലാതെ ഓക്സികൻ സിലിണ്ടറുകൾ വിറ്റ ജീവനക്കാരെ ഓഫിസിലേക്ക് വിളിച്ച് വരുത്തി ഉപദ്രവിക്കുകയായിരുന്നുവെന്ന് അക്രമത്തിനിരയായവർ പറഞ്ഞു. അക്രമിച്ചവരിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു.

നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ലെന്നും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് അഷുതോഷ് പറഞ്ഞു.

Also Read: രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ് ; വീണ്ടും നാലായിരം കടന്ന് മരണം

സംഭവത്തിൽ പൊലീസുകാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും സംഭവസ്ഥലത്ത് ഉദ്യോഗസ്ഥരെ കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അഷുതോഷ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.