മുംബൈ: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ എക്‌സ്പ്രസ് മഹാരാഷ്‌ട്രയിലെത്തി. 44 ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനാണ് ഗുജറാത്തില്‍ നിന്നും മഹാരാഷ്‌ട്രയിലെ കലംമ്പോളിയിലെത്തിച്ചേര്‍ന്നത്.
ഗുജറാത്തിലെ ഹാപയില്‍ നിന്നാണ് മൂന്ന് ടാങ്കറുകളിലായി മെഡിക്കല്‍ ഓക്‌സിജനുമായി ഓക്‌സിജന്‍ എക്‌സ്പ്രസ് ഞായറാഴ്‌ച വൈകുന്നേരം പുറപ്പെട്ടത്. തിങ്കളാഴ്‌ച രാവിലെ 11.25 ഓടെയാണ് മഹാരാഷ്‌ട്രയിലെത്തിയത്. റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ജംനഗറാണ് ഓക്‌സിജന്‍ ടാങ്കറുകള്‍ വിതരണം ചെയ്യുന്നത്. മുംബൈയില്‍ നിന്നും വിശാഖപട്ടണം വരെ ഇതുവരെ ഓക്‌സിജന്‍ എക്‌സ്പ്രസ് 150 ടണ്ണോളം ലിക്വിഡ് ഓക്‌സിജനാണ് എത്തിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യം പരിഗണിച്ച് കൂടുതല്‍ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.
കൊവിഡ് കേസുകള്‍ രൂക്ഷമാവുന്ന സാഹചര്യത്തിലാണ് ഓക‍്‌സിജൻ ടാങ്കുകൾ സംസ്ഥാനങ്ങൾക്ക് എത്തിക്കുന്നതിനായാണ് ഇന്ത്യന്‍ റെയിൽവേ ഓക്‌സിജന്‍ എക്‌സ്‌പ്രസുകൾ ആരംഭിച്ചത്.
കൂടുതല്‍ വായനയ്‌ക്ക് ; കൊവിഡ് പ്രതിസന്ധിയിൽ ആശ്വാസമായി 'ഓക്സിജന്‍ എക്‌സ്പ്രസ്'