ന്യൂഡല്‍ഹി: ജയ്‌പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ 20 കൊവിഡ് രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. ഇന്നലെയായിരുന്നു ഓക്സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് കൂട്ടമരണം സംഭവിച്ചത്. 200 ഓളം രേഗികളുടെ നില അതീവഗുരുതരമായിരുന്നു. ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ ഒന്നും പറഞ്ഞിരുന്നില്ല. ഒന്ന് സൂചിപ്പിക്കുകയെങ്കിലും ചെയ്തെങ്കില്‍ പ്ലാസ്മയ്ക്കും മറ്റ് കാര്യങ്ങൾക്കുമായി ഞങ്ങൾ പരിശ്രമിച്ചത് പോലെ ഓക്സിജൻ കൈകാര്യം ചെയ്യാനും ശ്രമിക്കാമായിരുന്നു, നിറ കണ്ണുകളോടെ മരണപ്പെട്ട രോഗിയുടെ ബന്ധു ഹരി സിംഗ് തോമര്‍ പറഞ്ഞു. ബില്ലിന്‍റെ കാര്യത്തില്‍ മാത്രമാണ് അവര്‍ക്ക് ആശങ്ക മറ്റൊരു കാര്യവും അവരെ ബാധിക്കുന്നില്ലെന്നും തോമര്‍ കൂട്ടിച്ചേര്‍ത്തു. ഗുരുതരാവസ്ഥയിലായ രോഗികളുടെ മരണത്തിന് കാരണം ഓക്സിജന്‍ കുറഞ്ഞതാണെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡികെ ബാലുജ പറഞ്ഞിരുന്നു.
Also Read: ഡല്‍ഹിയില്‍ അനധികൃതമായി സൂക്ഷിച്ച 48 ഓക്സിജന്‍ സിലിണ്ടറുകള്‍ പിടിച്ചെടുത്തു
സഹോദരന്‍ മരണപ്പെട്ടത് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത അവസ്ഥയിലാണ് മുപ്പത്തെട്ടുകാരനായ ദിനേഷ് കട്ടാരിയ. സഹോദരന്‍റെ അസുഖം ഭേദപ്പെട്ടു വരികയായിരുന്നുവെന്നും, വെള്ളിയാഴ്ച രാത്രി തന്നോട് ഫോണില്‍ സംസാരിക്കുക പോലും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. സഹോദരനും, അദ്ദേഹത്തിന്‍റെ ഭാര്യയും മരിച്ചെന്ന് മാത്രമാണ് പറഞ്ഞത്. ചില കടലാസുകള്‍ ഒപ്പിട്ട് വാങ്ങി ബില്ലടപ്പിക്കുകയും ചെയ്തതെന്ന് ദിനേഷ് കട്ടാരിയ പറഞ്ഞു.
Also Read: ഡല്‍ഹി കൊവിഡ് സെന്‍ററില്‍ ഓക്സിജന്‍ ക്ഷാമം
നഗരത്തിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ സർ ഗംഗാ റാം ആശുപത്രിയിൽ 25 കൊവിഡ് രോഗികള്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് രേഖപ്പെടുത്തിയത്. 24000ല്‍ അധികം കേസുകളാണ് ഒറ്റ ദിനം റിപ്പോര്‍ട്ട് ചെയ്തത്. 357 പേര്‍ രോഗം ബാധിച്ച് മരണപ്പെട്ടു.