ETV Bharat / bharat

'ആക്രമണം നടത്തിയവർക്കെതിരെ യുഎപിഎ ചുമത്തൂ' ; ഇസഡ് കാറ്റഗറി സുരക്ഷ നിരസിച്ച് ഒവൈസി - വാഹനത്തിനു നേര്‍ക്ക് വെടിവെപ്പ്

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വൈസിയുടെ വാഹനത്തിന് നേര്‍ക്ക് വെടിവയ്പ്പുണ്ടായത്

owaisi rejects z category  ഇസഡ് കാറ്റഗറി നിരസിച്ച് ഒവൈസി  അസദുദ്ദീന്‍ ഒവൈസിക്ക് നേരെ ആക്രമണം  വാഹനത്തിനു നേര്‍ക്ക് വെടിവെപ്പ്  latest national news
അസദുദ്ദീന്‍ ഒവൈസി
author img

By

Published : Feb 4, 2022, 9:39 PM IST

ന്യൂഡൽഹി : ഇസഡ് കാറ്റഗറി സുരക്ഷ നിരസിച്ച് എ.ഐ.എം.ഐ.എം. അധ്യക്ഷൻ അസദുദ്ദീന്‍ ഒവൈസി. തനിക്ക് നേരെ ആക്രമണം നടത്തിയവർക്കെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്ന് ഒവൈസി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒവൈസിയുടെ വാഹനത്തിന് നേര്‍ക്ക് വെടിവയ്പ്പുണ്ടായിരുന്നു.

മീററ്റിലെ കിതൗധ് മേഖലയില്‍വെച്ചായിരുന്നു ആക്രമണം. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ഒവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കിയത്. എന്നാല്‍ തനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ആവശ്യമില്ലെന്നും എല്ലാവരെയും പോലെ എ കാറ്റഗറി പൗരനാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഒവൈസി പറഞ്ഞു.വെടിയുതിര്‍ത്തവര്‍ക്കെതിരെ യു.എ.പി.എ. ചുമത്താത്തത് എന്തുകൊണ്ടാണെന്നും ഒവൈസി ചോദിച്ചു.

ALSO READ പഞ്ചാഗ്നി നടുവില്‍ പഞ്ചാബ് രാഷ്ട്രീയം; കൂറുമാറിയവര്‍ക്ക് സംഭവിച്ചത്

സ്വതന്ത്ര ജീവിതം നയിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. സർക്കാരിനെതിരെ ശബ്‌ദമുയർത്തണം. ഇത് ചെയ്യുന്നതിനിടയിൽ വെടിയേറ്റാൽ അത് എനിക്ക് സ്വീകാര്യമാണ്. പക്ഷേ ശ്വാസംമുട്ടി ജീവിതം നയിക്കാനാവില്ല. തനിക്ക് നേരെ തൊടുത്ത വെടിയുണ്ടകൾക്ക് ഉത്തർപ്രദേശിലെ ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും എഐഎംഐഎം നേതാവ് പറഞ്ഞു.

ഒവൈസിയുടെ വാഹനത്തിന് നേര്‍ക്ക് വെടിവയ്പ്പുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇരുവരില്‍നിന്നും നാടന്‍ തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈയടുത്താണ് ഇരുവരും തോക്കുകള്‍ വാങ്ങിയത്. ഇവര്‍ ആരില്‍നിന്നാണ് തോക്കുകള്‍ വാങ്ങിയതെന്ന കാര്യമാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

ALSO READ ഹിജാബും കാവിഷോളും പാടില്ല, വിധി വരുംവരെ വേഷം യൂണിഫോം മാത്രം : കർണാടക വിദ്യാഭ്യാസ മന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.