ന്യൂഡല്‍ഹി: രണ്ടര കോടിയിലധികം ഡോസ് വാക്‌സിനുകള്‍ സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. ഉപയോഗിയ്ക്കാത്ത 2,60,12,352 ഡോസ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും സ്വകാര്യ ആശുപത്രികളുടേയും പക്കലുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
42,15,43,730 വാക്‌സിന്‍ ഡോസുകള്‍ ഇതുവരെ വിതരണം ചെയ്‌തിട്ടുണ്ട്. പാഴാക്കിയ വാക്‌സിനുകള്‍ ഉള്‍പ്പെടെ 39,55,31,378 ഡോസുകളാണ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Read more: ഇന്ത്യക്ക് ആശ്വാസം; കൊവിഡ് കേസുകൾ കുറയുന്നു
അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 38,164 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,11,44,229 ആയി. 499 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 4,14,108 ആയി.
38,660 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,03,08,456 ആയി. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 4,21,665 ആണ്.