ന്യൂഡൽഹി: വിദേശത്തുനിന്നുള്ള വിദഗ്‌ധർ അടക്കം ഭാരത് ബയോടെക്കിൻ്റെ കൊവിഡ് വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുക്കുമെന്ന് അൽക്ക ശർമ. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് ബയോടെക്നോളജി വകുപ്പിൻ്റെ മുതിർന്ന ഉപദേഷ്‌ടാവ് അൽക്ക ശർമ ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്.
സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം വിദഗ്‌ധർ ഭാരത് ബയോടെക്കിൻ്റെ മൂന്നാം ഘട്ട കൊവിഡ് വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുക്കുമെന്ന് അദ്ദഹം അറിയിച്ചു.
വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് അഫ്‌ഗാനിസ്ഥാൻ, ഭൂട്ടാൻ, മാലിദ്വീപ്, മൗറീഷ്യസ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള നൂറിലധികം പേർ ഇതുവരെ പരിശീലനം നേടിയെന്നും അദ്ദേഹം പറഞ്ഞു.