മഹാരാഷ്‌ട്ര : യഥാർത്ഥ ശിവസേന മഹാരാഷ്‌ട്ര മുഖ്യ മന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്യത്തിൽ ഉള്ള വിഭാഗമാണെന്ന് മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ രാഹുൽ നർവേക്കർ പറഞ്ഞു (The Original Shiva sena is Eknath Shinde Group ; Maharashtra Speaker Rahul Navekar) . മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഉൾപ്പെടെ 40 എം എൽ എമാരെ അയോഗ്യരാക്കണമെന്ന ഉദ്ധവ് താക്കറയുടെ നേതൃത്യത്തിലുള്ള വിഭാഗത്തിന്‍റെ പരാതി ഹർജിയുടെ വിധി വായിക്കുകയായിരുന്നു അദ്ദേഹം.
സേനയിലെ സുനിൽ പ്രഭു 2022 ജൂൺ 21 മുതൽ വിപ്പ് പദവി അവസാനിപ്പിക്കുകയും ഷിൻഡെ ഗ്രൂപ്പിലെ ഭരത് ഗോഗവാലെ അംഗീകൃത വിപ്പ് ആകുകയും ചെയ്‌തു. നിയമസഭാ സ്‌പീക്കർ രാഹുൽ നർവേക്കറിന്‍റെ വിധി വ്യക്തമായതോടെ മുഖ്യമന്ത്രി ഷിൻഡെയുടെ ഗ്രൂപ്പ് സന്തോഷത്തിൽ ആഘോഷ പ്രകടനങ്ങൾ നടത്തി. പാർട്ടിയിൽ നിന്ന് ഒരു നേതാവിനെ പേലും പുറത്താക്കാൻ ശിവസേനാ തലവന് അധികാരമില്ലെന്നും സ്‌പീക്കർ പറഞ്ഞു.
1999 ലെ ഭരണഘടന പാർട്ടി ശിവസേനയിൽ സമർപ്പിച്ചതാണ്. പരിഷ്‌കരിച്ച ഭരമഘടനയാണ് പ്രശ്‌നങ്ങൾ തീരുമാനിക്കനുള്ള സാധുവായ ഭരണഘടന എന്ന എതിർ കക്ഷിയുടെ വാദവും സ്‌പീക്കർ അംഗീകരിച്ചില്ല. പാർട്ടിയുടെ തീരുമാനവും പാർട്ടി തലവന്‍റെ തീരുമാനവും പര്യായമാണെന്ന വാദം സ്‌പീക്കർ അംഗീകരിച്ചില്ല. 2018 ൽ ഭേതഗതി വരുത്തിയ ശിവസേനയുടെ ഭരണഘടന തെരഞ്ഞെെടുപ്പ് കമ്മീഷന്‍റെ കൈവശം ഇല്ലാത്തതുകൊണ്ട് 1999 ൽ ശിവസേനയുടെ ഭരണഘടന പരിഗണിക്കേണ്ടതുണ്ടെന്നും സ്‌പീക്കർ പറഞ്ഞു.
പാർട്ടിയുടെ തീരുമാനവും പാർട്ടി തലവന്‍റെ തീരുമാനവും പര്യായമാണെന്ന വാദം സ്‌പീക്കർ അംഗീകരിച്ചില്ല. 2018 ൽ ഭേതഗതി വരുത്തിയ ശിവസേനയുടെ ഭരമഘടന തെരഞ്ഞെെടുപ്പ് കമ്മീഷന്‍റെ കൈവശം ഇല്ലാത്തതുകൊണ്ട് 1999 ൽ ശിവസേനയുടെ ഭരണഘടന പരിഗണിക്കേണ്ടതുണ്ടെന്നും സ്‌പീക്കർ പറഞ്ഞു.