ഹൈദരാബാദ്: വിവിധ ഫംഗസ് രോഗങ്ങൾക്ക് (മുകോർമൈക്കോസിസ്) പുറമെ കഴിക്കാനുള്ള മരുന്ന് കണ്ടെത്തി. ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് മരുന്ന് വികസിപ്പിച്ചത്. 60എംജി മരുന്നിന് 200 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. ബ്ലാക്ക്, വൈറ്റ്, യെല്ലോ തുടങ്ങി ഫംഗസ് രോഗബാധകൾക്കുള്ള പുറമെ കഴിക്കാനുള്ള മരുന്നാണ് കണ്ടുപിടിച്ചത്.
Read more: ബ്ലാക്ക് ഫംഗസ് മരുന്നിന് നികുതി ഒഴിവാക്കാൻ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം
മരുന്ന് പരീക്ഷണത്തിൽ മറ്റ് പാർശ്വഫലങ്ങളൊന്നുംതന്നെ സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. മരുന്ന് വലിയതോതിൽ ഉൽപാദിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അധികൃതർ അറിയിച്ചു.