ചെന്നൈ : തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തിന്‍റെ സഹോദരൻ ഒ രാജയെ പുറത്താക്കി എഐഎഡിഎംകെ. മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികലയുമായി പാർട്ടി സംബന്ധമായ കാര്യങ്ങളിൽ ചർച്ച നടത്തിയതിനാണ് നടപടി.
പാർട്ടി അച്ചടക്കം ലംഘിച്ചതിനും പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനും രാജയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നുവെന്ന് എഐഎഡിഎംകെ കോർഡിനേറ്റർ പന്നർസെൽവവും കോ-ഓർഡിനേറ്റർ കെ പളനിസ്വാമിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. രാജയെക്കൂടാതെ തേനി ജില്ലയിലെ മറ്റ് മൂന്ന് നേതാക്കളേയും പുറത്താക്കിയിട്ടുണ്ട്.
ALSO READ: 105 പവന്‍റെ സ്വര്‍ണ മാല, വെള്ളി ചെങ്കോല്‍... ചരിത്രം സൃഷ്ടിച്ച ചെന്നൈ മേയറുടെ സ്ഥാനാരോഹണവും കൗതുകം
അണികളുമായി ആശയ വിനിമയം നടത്തുന്നതിനായി മാർച്ച് 4ന് ശശികല തമിഴ്‌നാടിന്‍റെ തെക്കൻ ഭാഗങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. ഇതിനിടെ തിരുച്ചെന്തൂരിൽ വച്ച് രാജ ശശികലയെ സന്ദർശിക്കുകയും ചര്‍ച്ച നടത്തുകയുമായിരുന്നു.