ന്യൂഡൽഹി: അദാനി വിഷയത്തിൽ പാർലമെന്‍റിൽ പ്രതിപക്ഷ പാർട്ടികളും സർക്കാരും തമ്മിൽ പോര് കനക്കുന്നു. അദാനി തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ വന്ന് മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ സഭ ഉച്ചയ്‌ക്ക് രണ്ട് മണി വരെ പിരിഞ്ഞു.
കോൺഗ്രസ്, സിപിഎം, എഎപി, ടിആർഎസ്, സിപിഐ എന്നീ പാർട്ടികൾ മറ്റുനടപടികളിലേക്ക് കടക്കാതെ സഭ ഓഹരിവിവാദം ചർച്ച ചെയ്യണമെന്ന് നോട്ടിസ് നൽകിയെങ്കിലും അവ ക്രമപ്രകാരമല്ലെന്നു കാട്ടി സഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ അതു സ്വീകരിക്കാത്തതാണ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
-
Rajya Sabha adjourned till 2 pm as Opposition MPs walked to the Well of the House and demanded that the PM come to the House and respond over #Adani row. pic.twitter.com/OR1nh85pO4
— ANI (@ANI) February 7, 2023 " class="align-text-top noRightClick twitterSection" data="
">Rajya Sabha adjourned till 2 pm as Opposition MPs walked to the Well of the House and demanded that the PM come to the House and respond over #Adani row. pic.twitter.com/OR1nh85pO4
— ANI (@ANI) February 7, 2023Rajya Sabha adjourned till 2 pm as Opposition MPs walked to the Well of the House and demanded that the PM come to the House and respond over #Adani row. pic.twitter.com/OR1nh85pO4
— ANI (@ANI) February 7, 2023
അദാനി ഓഹരി വിവാദത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് രാജ്യസഭയിലെയും ലോക്‌സഭയിലയും 16 പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധത്തിലായിരുന്നു. അദാനിയുടെ ഓഹരി വിവാദം സംയുക്ത പാർലമെന്‍ററി സമിതിയുടെയോ സുപ്രിംകോടതിയുടെയോ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നതായിരുന്നു പ്രതിപക്ഷ ആവശ്യം.
also read: അദാനി ഓഹരി തട്ടിപ്പ്: പ്രതിഷേധം ശക്തിപ്പെടുത്താൻ പ്രതിപക്ഷ പാര്‍ട്ടികള്‍