ETV Bharat / bharat

എൻസിപി അധ്യക്ഷസ്ഥാനത്തെ 'പുകമറ' നീങ്ങുന്നു; സുപ്രിയ സുലെയ്‌ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കൾ

author img

By

Published : May 4, 2023, 7:58 PM IST

ശരദ് പവാറിന്‍റെ രാജിയെത്തുടർന്ന് എൻസിപിയുടെ പുതിയ നേതാവിനെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ സുപ്രിയ സുലെയെ പ്രതിപക്ഷ നേതാക്കൾ ഫോണിൽ ബന്ധപ്പെട്ടതായി വിവരം

സുപ്രിയ സുലെ  Rahul Gandhi  Stalin  Pinarayi Vijayan  NCP  Supriya Sule  Sharad Pawar  opposition leaders contacted Supriya Sule  എൻസിപി അധ്യക്ഷസ്ഥാനം  എൻസിപി  പ്രതിപക്ഷ നേതാക്കൾ  ശരത് പവാറിന്‍റെ രാജി  രാഹുൽ ഗാന്ധി  പിണറായി വിജയൻ
എൻസിപി അധ്യക്ഷസ്ഥാനം

മുംബൈ : ശരദ് പവാറിന്‍റെ അപ്രതീക്ഷിത രാജിയ്‌ക്ക് പിന്നാലെ അദ്ദേഹത്തിന്‍റെ മകളും എൻസിപി ലോക്‌സഭ അംഗവുമായ സുപ്രിയ സുലെയെ ഫോണിൽ ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കൾ. എൻസിപിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അറിയാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരാണ് സുപ്രിയയുമായി ബന്ധപ്പെട്ടത്. ഒഴിഞ്ഞ് കിടക്കുന്ന എൻസിപി നേതൃസ്ഥാനം ആര് ഏറ്റെടുക്കും എന്ന വിവരം ഇതുവരെയും പാർട്ടി വ്യക്തമാക്കിയിട്ടില്ല.

മറനീക്കി സുപ്രിയ സുലെ : നേതൃസ്ഥാനം ആര് ഏറ്റെടുക്കുമെന്നതില്‍ വ്യക്തതയില്ലാത്ത അവസരത്തിലാണ് സുപ്രിയ സുലെയ്‌ക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ എത്തിയത്. രാഹുൽ ഗാന്ധി സുപ്രിയയുമായി എൻസിപിയുടെ ഭാവി നടപടികളെക്കുറിച്ച് വിശദമായ ചർച്ച നടത്തിയതായാണ് വിവരം. ശരദ് പവാറിന്‍റെ രാജിയിൽ ആദ്യം പാർട്ടി നേതാക്കളും പ്രവർത്തകരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് രാജി അംഗീകരിച്ചതോടെയാണ് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സുപ്രിയയുടെ പേര് തെളിഞ്ഞുവന്നത്.

also read : 'ഞങ്ങളെ കൊല്ലണമെങ്കിൽ കൊല്ലൂ': വിനേഷ്‌ ഫോഗട്ട്; ഗുസ്‌തി താരങ്ങളുടെ സമര പന്തലിൽ പൊലീസ് അതിക്രമം

ചൊവ്വാഴ്‌ച നടന്ന ആത്മകഥ രണ്ടാം പതിപ്പിന്‍റെ പ്രകാശനത്തിനിടെയാണ് പവാർ രാജി പ്രഖ്യാപനം നടത്തിയത്. ശേഷം പാർട്ടി തുടർനടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി മുതിർന്ന നേതാക്കളുടെ ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി പാർട്ടി യോഗങ്ങൾ നടക്കുകയാണ്.

പിൻഗാമി ആര് ? : ശരദ് പവാറിന്‍റെ പിൻഗാമിയെ സംബന്ധിച്ച് തീരുമാനമെടുക്കാൻ അദ്ദേഹം തന്നെ രൂപീകരിച്ച എൻസിപി കമ്മിറ്റിയുടെ നിർണായക യോഗം നാളെ നടക്കും. ദക്ഷിണ മുംബൈയിലെ പാർട്ടി ഓഫിസിൽ രാവിലെ 11 മണിക്കാണ് യോഗം ചേരുക. സുപ്രിയ സുലെ, അജിത്ത് പവാർ, പ്രഫുൽ പട്ടേൽ, ഛഗൻ ഭുജപൽ എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ നേതാവിനെ നിശ്ചയിക്കുക.

also read: 'പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു' ; ഗുസ്‌തി താരങ്ങളെ കണ്ട് പിന്തുണ ഉറപ്പുനല്‍കി പി.ടി ഉഷ ; സന്ദര്‍ശനത്തിനിടെ പ്രതിഷേധം

പവാറിന്‍റെ അപ്രതീക്ഷിത രാജി : നീണ്ടകാലത്തെ രാഷ്‌ട്രീയ ജീവിതത്തിന് ശേഷം ഇനിയും പദവികൾ മുറുകെ പിടിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് രാജി പ്രഖ്യാപനത്തിൽ പവാർ പറഞ്ഞത്. സമയമാകുമ്പോൾ പദവികൾ ഒഴിഞ്ഞ് നൽകണമെന്നും അത്യാഗ്രഹം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിത രാജിയിൽ പാർട്ടി നേതാക്കളും അനുയായികളും ഉൾപ്പടെ നിരവധി പേർ തീരുമാനം പുനപരിശോധിക്കണമെന്നും പിൻവലിക്കണമെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ശരദ് പവാർ വഴങ്ങാത്ത സാഹചര്യത്തിലാണ് സമിതി യോഗം. 1960ൽ രാഷ്ട്രീയത്തിലെത്തി നാലുതവണ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായ വ്യക്തിയാണ് ശരദ് പവാർ.

also read: ബജ്‌റംഗ്‌ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ്; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രകടന പത്രിക കത്തിച്ച് കെഎസ് ഈശ്വരപ്പ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.