ജഞ്ജഗിർ: ഛത്തീസ്‌ഗഡില്‍ കുഴൽക്കിണറിൽ വീണ 12കാരനെ രക്ഷിക്കാനുള്ള ശ്രമം അന്തിമഘട്ടത്തിൽ. രാഹുലിനെ കാണാൻ സാധിക്കുന്നത്ര ദൂരത്തിൽ രക്ഷാപ്രവർത്തകർ എത്തിയതായാണ് വിവരം. നിലവിൽ തടസമായി നിൽക്കുന്ന പാറ ഡ്രില്ലിങ് മഷീനുപയോഗിച്ച് വെട്ടിമാറ്റുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
രാഹുലിന്‍റെ നിലവിലെ സ്ഥിതി തൃപ്‌തികരമാണെന്നും രാഹുലിനെ രക്ഷിക്കാൻ കൂട്ടായ ശ്രമങ്ങൾ തുടരുകയാണെന്നും കലക്‌ടർ അറിയിച്ചു. 12കാരനെ രക്ഷിക്കാനുള്ള പോരാട്ടം പൂർണശക്തിയോടെ നടത്തിവരുകയാണെന്നും പ്രതികൂല സാഹചര്യങ്ങൾക്കിടയിലും രാഹുലിനെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്‌ച (ജൂൺ 10) ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് കളിച്ചുകൊണ്ടിരിക്കെ വീട്ടുമുറ്റത്തുള്ള ഉപയോഗിക്കാത്ത 60 അടി താഴ്‌ചയുള്ള കുഴൽക്കിണറിലേക്ക് കുട്ടി വീഴുന്നത്. തുടർന്ന് വെള്ളിയാഴ്‌ച വൈകിട്ട് അഞ്ച് മണിക്ക് രക്ഷാപ്രവർത്തനം ആരംഭിച്ചു. എൻഡിആർഎഫിന്‍റെയും ആർമിയുടെയും ഉദ്യോഗസ്ഥരടക്കം 500ലധികം പേരടങ്ങുന്ന രക്ഷാസംഘം ആധുനിക ഉപകരണങ്ങളും വാഹനങ്ങളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
READ MORE: കുഴല്‍ക്കിണറില്‍ വീണ 12കാരനെ രക്ഷിക്കാനുള്ള ശ്രമം അന്തിമഘട്ടത്തില്‍: തടസം സൃഷ്‌ടിച്ച് പാറ