ഹൈദരാബാദ്: രാജ്യത്തെ ആദ്യ ഓപ്പൺ റോക്ക് മ്യൂസിയം ഉദ്‌ഘാടനം ചെയ്‌ത് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്. ഹബ്‌സിഗുഡയിലുള്ള ദേശീയ ജിയോഫിസിക്കൽ ഗവേഷണ കേന്ദത്തിലാണ് (എൻ.ജി.ആർ.ഐ) ഓപ്പൺ റോക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 45 വ്യത്യസ്‌ത തരം പാറകളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്.
''ഭൂമിയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ പ്രധാനമാണ്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പഠനയാത്രകള്‍ ഇവിടേക്ക് നടത്താന്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്. റോക്ക് മ്യൂസിയം നിർമിച്ച സി.എസ്.ഐ.ആർ-എൻ.ജി.ആർ.ഐ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു'': മന്ത്രി ചടങ്ങില്‍ പറഞ്ഞു.
ലഖ്‌നൗ, ഡെറാഡൂൺ നഗരങ്ങളിലെ ഭൂകമ്പ ഭീഷണിയെക്കുറിച്ചുള്ള ഭൂപടങ്ങൾ ഡോ.ജിതേന്ദ്ര സിങ് പ്രകാശനം ചെയ്‌തു. ഈ പാറകൾക്ക് 3.5 ബില്യൺ വർഷം പഴക്കമാണുള്ളത്. രണ്ട് ദിവസത്തെ പര്യടനത്തിന്‍റെ ഭാഗമായാണ് മന്ത്രി ഹൈദരാബാദില്‍ എത്തിയത്.