ശ്രീനഗർ: ജമ്മുവിൽ ജൂലൈ അഞ്ച് മുതൽ എല്ലാ കോടതികളും വീണ്ടും തുറക്കും. അഭിഭാഷകരും കോടതി നപടികള്‍ക്കായി പ്രവേശിക്കുന്നവരും നിര്‍ബന്ധമായും വാക്സിനെടുത്തിരിക്കണമെന്നാണ് മാനദണ്ഡം. മൂന്ന് മാസത്തെ ലോക്ക് ഡൗണിന് ശേഷമാണ് കോടതി വീണ്ടും തുറക്കുന്നത്.
കൊവിഡിന്‍റെ രണ്ടാം തരംഗം വ്യാപകമായ സാഹചര്യത്തിൽ കോടതികളിൽ വെർച്വൽ ഹിയറിങ്ങുകള്‍ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. അഭിഭാഷകർ, ഉദ്യോഗസ്ഥർ, കോടതി നടപടികൾക്കെത്തുന്നവർ എന്നിവർ സാമൂഹിക അകലം മുതലായ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പിന്തുടരണമെന്ന് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
also read:കൊവിഷീൽഡിന് യൂറോപ്യൻ യൂണിയന്‍റെ അനുമതി ഉടൻ ലഭിക്കുമെന്ന് ആദാർ പൂനെവാല
കേസ് വാദം കേൾക്കുന്നതിനായി കോടതിയിൽ ഹാജരാകേണ്ട അഭിഭാഷകർ മാത്രമേ കോടതിയിൽ പ്രവേശിച്ചാല്‍ മതി. കോടതിയിലെ ഹാളിലും ലോബിയിലും മറ്റ് തുറസായ സ്ഥലങ്ങളിലും അഭിഭാഷകർ ഇരിക്കാൻ പാടില്ല. കാന്‍റീനുകളിൽ 50% ഇരിപ്പിടങ്ങൾ മാത്രമേ അനുവദിക്കൂവെന്നും ഉത്തരവിലുണ്ട്.