ന്യൂഡല്‍ഹി: ഡൽഹിയിലെ ഐടിബിപി കൊവിഡ് കെയർ സെന്‍ററിലെ ആകെയുള്ള 500 ഓക്സിജൻ കിടക്കകളിൽ ബാക്കിയുള്ളത് മൂന്നിലൊന്ന് മാത്രം . അതിനാല്‍ രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യം പരിമിതമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം പ്രവേശനം ആവശ്യപ്പെടുന്ന രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ ഓക്സിജൻ വിതരണം വർദ്ധിപ്പിക്കണമെന്ന് ആശുപത്രി അധികൃതര്‍ ഡല്‍ഹി സർക്കാരിനോട് അഭ്യർഥിച്ചു.
ഏപ്രിൽ 26 ന് പ്രവർത്തനം ആരംഭിച്ച ഛത്തർപൂർ പ്രദേശത്തെ രാധ സോമി ബിയാസിൽ സ്ഥിതി ചെയ്യുന്ന സർദാർ പട്ടേൽ കൊവിഡ് കെയർ സെന്‍ററില്‍ ഇതുവരെ 176 രോഗികളാണുള്ളത്. ഇതിൽ 122 പേർ പുരുഷന്മാരും 54 പേർ സ്ത്രീകളുമാണ്. ചൊവ്വാഴ്ച ഡല്‍ഹിയില്‍ 381 കൊവിഡ് മരണങ്ങളും 24,000 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 32.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.