അമൃത്സര്‍: അതിർത്തി സുരക്ഷാ സേനയും (ബിഎസ്‌എഫ്) പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പാകിസ്ഥാൻ കള്ളക്കടത്ത് സംഘാംഗത്തെ വധിച്ചു. ഇയാളില്‍ നിന്നും 22 പാക്കറ്റ് ഹെറോയിൻ, രണ്ട് എകെഎം റൈഫിളുകൾ, നാല് വെടിമരുന്ന് ഉത്പന്നങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.
ലോപോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ കക്കർ ഫോർവേഡ് ഏരിയയ്ക്കടുത്തുള്ള ഔട്ട്പോസ്റ്റിന് സമീപത്താണ് സംഭവം നടന്നത്. ഇന്ത്യൻ പൗരൻ ഉൾപ്പെടെ രണ്ട് പേരെ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അന്താരാഷ്ട്ര അതിർത്തിയിലൂടെയാണ് ഇവര്‍ പാകിസ്ഥാനില്‍ നിന്നും ലഹരിമരുന്ന് പഞ്ചാബിലേക്ക് വിതരണം ചെയ്യാന്‍ ശ്രമിച്ചത്.