റാഫിയാബാദ് (ജമ്മു കശ്‌മീര്‍): ജമ്മു കശ്‌മീരിലെ ബരാമുള്ളയില്‍ ഒരു ലഷ്‌കര്‍ ഇ ത്വയിബ (എല്‍ഇടി) ഭീകരനെ സുരക്ഷസേന പിടികൂടി. റാഫിയാബാദിലെ ലഡൂര മേഖലയില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഇയാള്‍ പിടിയിലായത്. ബുഡ്‌ഗാം ജഗു ഖരന്‍ സ്വദേശി ഇക്ബാല്‍ ഖാന്‍ എന്നയാളാണ് അറസ്റ്റ് ചെയ്‌തതെന്ന് സേനയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഇയാളിൽ നിന്ന് ഒരു ചൈനീസ് പിസ്റ്റളും ഒരു മാഗസിനും അഞ്ച് 9 എംഎം റൗണ്ടുകളും കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Also read: പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം സംയുക്‌തസേന തകര്‍ത്തു