ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ റെക്കോഡ് വാക്സിന്‍ നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വെള്ളിയാഴ്ച വൈകിട്ട് 5.19ന് പുറത്തുവന്ന കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 2,02,74,365 വാക്സനുകളാണ് രാജ്യത്ത് വിതരണം ചെയതത്. സ്വപ്നതുല്യമായ ഈ നേട്ടം കൈവരിക്കാന്‍ പ്രയത്നിച്ച ആരോഗ്യ പ്രവര്‍ത്തകരെ കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. ഡല്‍ഹി സഫ്‌ദർജങ് ആശുപത്രിയില്‍ എത്തിയ അദ്ദേഹം ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം സന്തോഷം പങ്കുവച്ചു.
ജന്മദിനം ആഘോഷമാക്കി ബിജെപിയും സർക്കാരും
പ്രധാനമന്ത്രിയുടെ ജന്മദിന ദിനത്തില്‍ ബിജെപിയും വിവിധ സംസ്ഥാന സര്‍ക്കാറുകളും വിപുലമായ വാക്സിന്‍ വിതരണമാണ് നടത്തിയത്. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ പ്രധാനമന്ത്രിക്ക് നല്‍കിയ സമ്മാനമാണ് ഇത്രയും വലിയ അളവിലുള്ള വാക്സിന്‍ വിതരണമെന്ന് മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്ഐഐ) കൊവി ഷീല്‍ഡ്, ഭാരത് ബയോടെക്കിന്‍റെ കോവക്സിൻ, സ്‌ഫുട്‌നിക് വി. വാക്സിനുകളാണ് നിലവില്‍ രാജ്യത്ത് വിതരണം ചെയതത്.
-
Thank you all Health Workers.
— Mansukh Mandaviya (@mansukhmandviya) September 17, 2021 " class="align-text-top noRightClick twitterSection" data="
Well Done India! 😊 pic.twitter.com/l7K7R9ZEtm
">Thank you all Health Workers.
— Mansukh Mandaviya (@mansukhmandviya) September 17, 2021
Well Done India! 😊 pic.twitter.com/l7K7R9ZEtmThank you all Health Workers.
— Mansukh Mandaviya (@mansukhmandviya) September 17, 2021
Well Done India! 😊 pic.twitter.com/l7K7R9ZEtm
അതിനിടെ നരേന്ദ്രമോദിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാര്‍, ബിജെപി നേതാക്കള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മേദിയുടെ ജീവിത രേഖ വ്യക്തമാക്കുന്ന ഫോട്ടോ പ്രദര്‍ശനം നടത്തിയാണ് ഡല്‍ഹിയിലെ ബിജെപി ഓഫീസ് ആഘോഷങ്ങള്‍ നടത്തിയത്.
-
#LargestVaccineDrive #Unite2FightCorona pic.twitter.com/Uly8hVAZY6
— Ministry of Health (@MoHFW_INDIA) September 17, 2021 " class="align-text-top noRightClick twitterSection" data="
">#LargestVaccineDrive #Unite2FightCorona pic.twitter.com/Uly8hVAZY6
— Ministry of Health (@MoHFW_INDIA) September 17, 2021#LargestVaccineDrive #Unite2FightCorona pic.twitter.com/Uly8hVAZY6
— Ministry of Health (@MoHFW_INDIA) September 17, 2021
ഏപ്രിൽ ഒന്നിന് സർക്കാർ 45 വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് -19 വാക്സിനേഷൻ ആരംഭിച്ചിരുന്നു. ജൂണ്‍ മുതല്‍ 18 മുതൽ 44 വയസ്സുവരെയുള്ള വിഭാഗത്തിനും വാക്സിന്‍ നല്‍കാനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. ഓഗസ്റ്റ് ഒമ്പതോടെ രാജ്യത്തെ കൊവിഡ് വാക്സിന്‍ വിതരണം 50 കോടി കടന്നിരുന്നു.
മോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് 20 ദിവസത്തെ പരിപാടികളാണ് ബിജെപി ആരംഭിച്ചത്. കേരളത്തില്‍ സ്മൃതി കേരം പരിപാടിയും ബിജെപി സംഘടിപ്പിച്ചിരുന്നു. വിവിധ ജില്ലകളില്‍ നടന്ന പരിപാടിയില്‍ നേതാക്കള്‍ ജനങ്ങള്‍ക്ക് തെങ്ങിന്‍ തൈകള്‍ നല്‍കി.
കൂടുതല്‍ വായനക്ക്: യു.ഡി.എഫില്‍ നിന്നും കൂടുതൽ നേതാക്കൾ പുറത്ത് വരും. എ.വിജയരാഘവൻ