ഹൈദരാബാദ്: പ്രതിരോധശേഷിയെ താറുമാറാക്കാനുള്ള ശേഷി കൊവിഡിന്‍റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ വകഭേദത്തിന് കൂടുതലാണെന്ന് പഠനം. ദക്ഷിണാഫ്രിക്കൻ ശാസ്‌ത്രജ്ഞർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ബീറ്റ, ഡെൽറ്റ വകഭേദങ്ങളെ അപേക്ഷിച്ച് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത ഒമിക്രോൺ വകഭേദത്തിൽ മൂന്നിരട്ടി ആണെന്നും പഠനം പറയുന്നു.
രാജ്യത്ത് കൊവിഡ് ബാധിച്ച 2.8 മില്യൺ ആളുകളിൽ 35,670 പേർക്ക് വീണ്ടും കൊവിഡ് ബാധിച്ചു. 90 ദിവസത്തെ ഇടവേളയിൽ വീണ്ടും പോസിറ്റീവ് ആയാൽ വീണ്ടും കൊവിഡ് വന്നതായി കണക്കാക്കും. രാജ്യത്തെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
മറ്റ് മൂന്ന് തരംഗങ്ങളിലും കൊവിഡ് ബാധിച്ചവരാണ് നിലവിൽ വീണ്ടും കൊവിഡ് ബാധിതരായതെന്നും കൂടുതൽ പേർക്കും കൊവിഡ് ബാധിച്ചത് ഡെൽറ്റ തരംഗത്തിന്‍റെ സമയത്ത് ആയിരുന്നുവെന്നും ദക്ഷിണാഫ്രിക്കൻ ഡിഎസ്ഐ-എൻആർഎഫ് ഡയറക്‌ടർ ജൂലിയറ്റ് പുള്ളിയം പറഞ്ഞു. കൊവിഡ് ബാധിച്ചവരിൽ വീണ്ടും കൊവിഡ് സ്ഥിരീകരിക്കുന്നതിൽ നവംബർ പകുതി മുതൽ വൻ വർധനവ് ഉണ്ടായെന്ന് ശാസ്‌ത്രജ്ഞർ പറയുന്നു.
Also Read: ഗീത ഗോപിനാഥ് ഐഎംഎഫ് നേതൃനിരയിലേക്ക്; ഇനി ഡെപ്യൂട്ടി മാനേജിങ് ഡയറക്‌ടർ