ബെംഗളൂരു:ദക്ഷിണാഫ്രിക്കയിൽ നിന്ന് ബെംഗളൂരുവിലെത്തിയവരില്‍ Covid 19 കോവിഡ് പോസിറ്റീവ് ആയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് ഡെൽറ്റ വേരിയന്‍റ് സ്ഥിരീകരിച്ചു. ഇത് പുതിയ കൊവിഡ് വകഭേദമായ ഒമിക്രോൺ ആണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഇവരുടെ സാംപിളുകള്‍ വിദഗ്‌ധ പരിശോധനയ്‌ക്ക് അയച്ചു Delta Positive. നവംബർ 11, നവംബർ 20 തീയതികളിൽ ഇരുവരും പോസിറ്റീവ് ആയിരുന്നു.
Omicron India: കൊവിഡ് വകഭേദമായ ഒമിക്രോൺ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ അന്താരാഷ്‌ട്ര യാത്രക്കാരുടെ സ്‌ക്രീനിംഗ് ശക്തമാക്കാനും കേരളത്തിൽ നിന്നും മഹാരാഷ്‌ട്രയിൽ നിന്നുമെത്തുന്നവർക്ക് ആർടി-പിസിആർ ടെസ്‌റ്റ് റിപ്പോർട്ട് നിർബന്ധമാക്കാനും കർണാടക തീരുമാനിച്ചതായി ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്തവരെ കണ്ടെത്തി എത്രയും വേഗം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി അതിവേഗ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ALSO READ: Omicron : അന്താരാഷ്‌ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് ഇന്ത്യ പുനപ്പരിശോധിക്കും
സ്‌കൂളുകളിലും കോളജുകളിലും സാംസ്‌കാരിക പരിപാടികൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്താനും സർക്കാർ ഓഫീസുകൾ, മാളുകൾ, ഹോട്ടലുകൾ, സിനിമാശാലകൾ, മൃഗശാലകൾ, നീന്തൽ കുളങ്ങൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് രണ്ടാം ഡോസ് വാക്‌സിനേഷൻ നിർബന്ധമാക്കാനും തീരുമാനിച്ചു. കേരള-മഹാരാഷ്‌ട്ര അതിർത്തി പ്രദേശങ്ങളിൽ സർക്കാർ കർശന നിരീക്ഷണം ഉറപ്പാക്കും. കേരളത്തിൽ നിന്നും മഹാരാഷ്‌ട്രയിൽ നിന്നും സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവർക്ക് ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കും.
കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ കേരളത്തിൽ നിന്ന് എത്തിയ വിദ്യാർഥികൾക്ക് വീണ്ടും നിർബന്ധിത ആർടി-പിസിആർ ടെസ്‌റ്റ് നടത്തും. ആർടി-പിസിആർ പരിശോധനാ റിപ്പോർട്ട് നെഗറ്റീവായവര്‍ക്ക് ആദ്യ റിപ്പോർട്ട് കഴിഞ്ഞ് ഏഴാം ദിവസം വീണ്ടും പരിശോധന നടത്തണം. മെഡിക്കൽ, നഴ്‌സിംഗ് കോളജുകളിലെ വിദ്യാർഥികൾക്ക് കൂടുതൽ തീവ്രമായ പരിശോധന നടത്താനും അന്താരാഷ്‌ട്ര യാത്രക്കാരെ പരിശോധിക്കാനും സർക്കാർ നിർദ്ദേശം നൽകി.
കൊവിഡ് മൂന്നാം തരംഗം തടയാൻ വാക്‌സിൻ ബൂസ്‌റ്റർ ഡോസ് നൽകാൻ സംസ്ഥാനത്തെ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു എന്നും ഒരാഴ്‌ചയ്ക്കുള്ളിൽ കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിക്കുമെന്നും റവന്യൂ മന്ത്രി ആർ അശോകൻ പ്രസ്‌താവനയിൽ പറഞ്ഞു.