ETV Bharat / bharat

ഒമിക്രോൺ: ഇൻഡിഗോ 20 ശതമാനം വിമാന സർവീസുകൾ റദ്ദാക്കും - IndiGo to cancel around 20 pc flights

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് വിമാനക്കമ്പനിയുടെ തീരുമാനം.

ഇൻഡിഗോ 20 ശതമാനം സർവീസുകൾ റദ്ദാക്കും  ഒമിക്രോൺ കേസുകൾ വർധിക്കുന്നു  ചേഞ്ച് ഫീസ്  വിമാന സർവീസുകൾ  Omicron effect in india  IndiGo to cancel around 20 pc flights  indigo cancels flights
ഒമിക്രോൺ: ഇൻഡിഗോ 20 ശതമാനം സർവീസുകൾ റദ്ദാക്കും
author img

By

Published : Jan 9, 2022, 5:52 PM IST

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇൻഡിഗോ 20 ശതമാനം സർവീസുകൾ റദ്ദാക്കും. അതേ സമയം ഉപഭോക്താക്കളുടെ അഭ്യർഥന പ്രകാരം മാർച്ച് 31 വരെ 'ചേഞ്ച് ഫീസ്' ഉപേക്ഷിച്ചുവെന്നും ഇൻഡിഗോ അറിയിച്ചു. സർവീസ് ബുക്ക് ചെയ്‌ത ദിവസത്തിൽ നിന്ന് മറ്റൊരു തിയതിയിലേക്ക് മാറ്റുന്നതിനായി ഉപഭോക്താവിൽ നിന്ന് ഈടാക്കുന്ന ചാർജാണ് 'ചേഞ്ച് ഫീസ്'.

ഒമിക്രോൺ വകഭേദ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇൻഡിഗോ കസ്റ്റമേഴ്‌സ് യാത്രാ പദ്ധതികൾ മാറ്റുകയാണ്. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് ഈ വർഷം മാർച്ച് 31 വരെയുള്ള സർവീസുകളിൽ ചേഞ്ച് ഫീസ് ഉപേക്ഷിക്കുകയാണെന്നും ഇൻഡിഗോ വ്യക്തമാക്കി. സർവീസുകൾ റദ്ദാക്കുന്നതിന് 72 മണിക്കൂർ മുന്നെങ്കിലും ഉപഭോക്താക്കളെ അറിയിക്കുമെന്നും ലഭ്യമായ അടുത്ത സർവീസിലേക്ക് യാത്രക്കാരെ മാറ്റുമെന്നും വെബ്സൈറ്റിലുള്ള പ്ലാൻ ബിയിലൂടെ യാത്രയിൽ മാറ്റം വരുത്താമെന്നും കമ്പനി വ്യക്തമാക്കി.

ALSO READ: ഇറാൻ യെമനിലേക്ക് ആയുധങ്ങൾ കടത്താൻ ശ്രമിച്ചു: യുഎൻ റിപ്പോർട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.