ഇൻഡോർ: മധ്യപ്രദേശിലെ പ്രധാന നഗരങ്ങളിലൊന്നായ ഇൻഡോറിൽ 16 പേര്‍ക്ക് ഒമിക്രോണിന്‍റെ ഉപ വകഭേദമായ ബി.എ 2 സ്ഥിരീകരിച്ചു. ഇതില്‍ ആറ് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു കുട്ടിയുൾപ്പെടെ നാലുപേർക്ക് 15 മുതൽ 40% വരെ ശ്വാസകോശ അണുബാധ കണ്ടെത്തി.
പുതിയ വകഭേദം സ്ഥിരീകരിച്ചതില്‍ രണ്ടുതവണ വാക്‌സിന്‍ സ്വീകരിച്ച മൂന്നുപേരുണ്ട്. മറ്റ് 13 രോഗികള്‍ കുറച്ചുപേർ മുൻകരുതൽ ഡോസ് എടുത്തിട്ടുണ്ട്.
ഇക്കാരണത്താല്‍ അവരുടെ ശ്വാസകോശത്തിൽ ഒന്ന് മുതൽ അഞ്ച് ശതമാനം മാത്രമേ അണുബാധ ഏറ്റിട്ടുള്ളൂ.
ALSO READ: India Covid Cases | രാജ്യത്ത് 3,06,064 പേര്‍ക്ക് കൂടി കൊവിഡ്; മരണം 439
ഒമിക്രോണിന്‍റെ ഉപ വകഭേദത്തെക്കുറിച്ച് ആരോഗ്യ വിദഗ്‌ധര്‍ക്ക് വ്യത്യസ്‌ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളുമാണുള്ളത്. ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും ഒരു വിഭാഗം പറയുമ്പോള്‍ മറിച്ച് അഭിപ്രായമാണ് മറ്റൊരു വിഭാഗം വിദഗ്‌ധര്‍ പറയുന്നത്. ഒമിക്രോണ്‍ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ മാറ്റമൊന്നും ഇല്ലെന്നാണെന്നാണ് വിഭിന്ന നിരീക്ഷണം.
426 ഒമിക്രോണ്‍ ബി.എ 2 വകഭേദമാണ് ബ്രിട്ടനിൽ ഇതുവരെ സ്ഥിരീകരിച്ചത്. ഇന്ത്യ, ഫ്രാൻസ്, ഡെന്മാർക്ക് എന്നിവയുൾപ്പെടെ നാൽപത് രാജ്യങ്ങളിൽ ഈ വകഭേദം കണ്ടെത്തി.