ETV Bharat / bharat

മുനിസിപ്പാലിറ്റിക്കാര്‍ സിഗയെ കൊണ്ടുപോയി ; വിട്ടുകിട്ടാൻ കലക്‌ടറുടെ കാറിന് മുൻപിൽ കിടന്ന് അഭ്യർഥിച്ച് തരാഷ് - sonepur Go Shraddha program

എന്ത് ഭക്ഷണം കിട്ടിയാലും അത് നാല് കന്നുകാലികൾക്കും കൂടി പകുത്തു നൽകിയിട്ട് മാത്രമായിരുന്നു വൃദ്ധ കഴിച്ചിരുന്നത്

old woman urges collector to return cow in sonepur  old woman prostrating in front of the Collector car  കലക്‌ടറുടെ കാറിന് മുൻപിൽ കിടന്ന് വൃദ്ധ  sonepur Go Shraddha program  സോനെപൂർ ഗോ ശ്രദ്ധ പദ്ധതി
തെരുവ് പശുവിനെ വിട്ടുകിട്ടാൻ കലക്‌ടറുടെ കാറിന് മുൻപിൽ കിടന്ന് അഭ്യർഥിച്ച് തരാഷ് ബാഗ്
author img

By

Published : Feb 4, 2022, 5:19 PM IST

സോനെപൂർ (ഒഡിഷ) : മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയ തന്‍റെ പ്രിയപ്പെട്ട പശുവിനെ തിരിച്ചുകിട്ടാൻ ജില്ല കലക്‌ടറുടെ കാറിന് മുന്നിൽ കിടന്ന് അഭ്യർഥിച്ച് ഭിക്ഷാടനം നടത്തി ജീവിക്കുന്ന വൃദ്ധ. സോനെപൂരിലെ തരാഷ് ബാഗ് എന്ന സ്ത്രീയാണ് പശുവിനെ വിട്ടുകിട്ടാൻ കലക്‌ടറോട് അഭ്യർഥിച്ചത്.

അലഞ്ഞു തിരിയുന്ന നാല് കന്നുകാലികളെ വൃദ്ധ പരിപാലിച്ചിരുന്നു. എന്ത് ഭക്ഷണം കിട്ടിയാലും അത് അവയ്ക്ക് പകുത്തുനൽകിയശേഷം മാത്രമാണ് വൃദ്ധ കഴിച്ചിരുന്നത്. തന്‍റെ മക്കളെ പോലെ വൃദ്ധ പരിപാലിച്ച് വന്നതാണ് നാല് കന്നുകാലികളെയും.

മുനിസിപ്പാലിറ്റിക്കാര്‍ സിഗയെ കൊണ്ടുപോയി ; വിട്ടുകിട്ടാൻ കലക്‌ടറുടെ കാറിന് മുൻപിൽ കിടന്ന് അഭ്യർഥിച്ച് തരാഷ്

Also Read: '2015ൽ ചൈനീസ് ആർമി ഭർതൃപിതാവിനെ കൊണ്ടുപോയി'; മിറത്തിന്‍റെ തിരിച്ചുവരവ് മറ്റൊരു കുടുംബത്തിന് പ്രതീക്ഷയാകുന്നു

എന്നാൽ അതിനിടയിലാണ് ഗോ ശ്രദ്ധ പദ്ധതിയുടെ ഭാഗമായി ഒന്നിനെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ കൊണ്ടുപോയി ഗോശാലയിൽ ആക്കുന്നത്. നാല് പശുക്കളിൽ വൃദ്ധയുടെ ഏറ്റവും പ്രിയപ്പെട്ട പശുവായ സിഗയെയാണ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ കൊണ്ടുപോയത്.

സ്വന്തം മക്കളെ പോലെ സ്നേഹിച്ചിരുന്ന പശുവിനെ നഷ്‌ടപ്പെട്ട വിഷമത്തിലാണ് വൃദ്ധ അതിനെ തിരിച്ചുകിട്ടാൻ കലക്‌ടറെ കാണാൻ തീരുമാനിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.