ഹൈദരാബാദ് : ജീവനക്കാരുടെ അശ്രദ്ധമൂലം 87 കാരന്‍ ബാങ്ക് ലോക്കർ റൂമിൽ അകപ്പെട്ടത് 18 മണിക്കൂര്‍. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. തെലങ്കാനയിലെ ജൂബിലി ഹിൽസ് പ്രദേശത്തെ യൂണിയൻ ബാങ്കിലാണ് കൃഷ്‌ണ റെഡ്ഡിയെന്ന വയോധികന്‍ ഒരു രാത്രി മുഴുവന്‍ കുടുങ്ങിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് : ജീവനക്കാരുടെ അനുവാദത്തോടെ കൃഷ്‌ണ റെഡ്ഡി തിങ്കളാഴ്ച വൈകിട്ട് ലോക്കർ റൂമില്‍ കയറി. വൃദ്ധന്‍ തിരികെ വരുന്നതറിയാതെ, ജീവനക്കാർ മുറി പൂട്ടി. തുടര്‍ന്ന്, ഒന്നും ചെയ്യാനാവാതെ ഇയാള്‍ അകത്തുനിന്നു.
മൊബൈൽ ഫോണ്‍ കൈയില്‍ ഇല്ലാതിരുന്ന റെഡ്ഡിയ്‌ക്ക് വിവരം പുറത്തറിയിക്കാനായില്ല. രാത്രിയായിട്ടും ഇയാളെ കാണാതായതോടെ വീട്ടുകാർ തിരച്ചില്‍ നടത്തി. തുടര്‍ന്ന്, ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
ALSO READ | വോട്ടുമൂല്യം 50 ശതമാനത്തില്‍ കുറവ് ; രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളികളേറെ
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ബാങ്ക് ലോക്കർ റൂമിൽ ഉണ്ടെന്ന് കണ്ടെത്തിയത്. സി.സി.ടി.വി ക്യാമറകളുടെ സഹായത്തോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തുടര്‍ന്ന്, ചൊവ്വാഴ്‌ച രാവിലെ 10 ന് പൊലീസ് വൃദ്ധനെ ബാങ്ക് ലോക്കറിൽ നിന്ന് പുറത്തെത്തിച്ചു.
ബാങ്ക് ജീവനക്കാരുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ കൃഷ്‌ണ റെഡ്ഡിയുടെ കുടുംബം അമര്‍ഷം രേഖപ്പെടുത്തി. പ്രമേഹം, രക്തസമ്മർദം എന്നീ രോഗങ്ങളുള്ള വൃദ്ധനെ തളര്‍ന്ന നിലയില്‍ കണ്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.