ബാലസോർ: രാജ്യത്തെയാകെ നടുക്കിയ ട്രെയിന്‍ അപകടം നടന്ന് 51 മണിക്കൂറിന് ശേഷം ബാലസോറിൽ രണ്ട് പാതകളിലും ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു. ബാലസോറിൽ രണ്ട് ലൈനുകളിലെയും തകർന്ന ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചാണ് സർവീസുകൾ പുനരാരംഭിച്ചത്. ചരക്ക് ട്രെയിനാണ് ഞായറാഴ്‌ച ആദ്യ സർവീസ് ആരംഭിച്ചത്.
-
#WATCH | Odisha: Union Railway Minister Ashwini Vaishnaw takes stock as the train movement resumed in the affected section where the horrific #BalasoreTrainAccident took place pic.twitter.com/PoJgf9iP48
— ANI (@ANI) June 4, 2023 " class="align-text-top noRightClick twitterSection" data="
">#WATCH | Odisha: Union Railway Minister Ashwini Vaishnaw takes stock as the train movement resumed in the affected section where the horrific #BalasoreTrainAccident took place pic.twitter.com/PoJgf9iP48
— ANI (@ANI) June 4, 2023#WATCH | Odisha: Union Railway Minister Ashwini Vaishnaw takes stock as the train movement resumed in the affected section where the horrific #BalasoreTrainAccident took place pic.twitter.com/PoJgf9iP48
— ANI (@ANI) June 4, 2023
ചരക്ക് ട്രെയിൻ കടന്നുപോകുമ്പോൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് സന്നിഹിതനായിരുന്നു. ചരക്ക് ട്രെയിനിലെ ജീവനക്കാരെ കൈ വീശി കാണിച്ച മന്ത്രി സുരക്ഷിതമായ യാത്രയ്‌ക്കായി പ്രാർഥിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ 275 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നാണ് സ്‌റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്‍ററിന്‍റെ പ്രാഥമിക റിപ്പോർട്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച (02.06.23) രാത്രിയാണ് ഒഡിഷയിലെ ബാലസോറിൽ ട്രെയിൻ അപകടം ഉണ്ടായത്. മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചായിരുന്നു അതിദാരുണമായ അപകടം നടന്നത്. രാത്രി 7.20ഓടെയാണ് ആദ്യത്തെ ട്രെയിന്‍ പാളം തെറ്റിയത്. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് ട്രെയിനിലേക്ക് ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്‍റെ ആഘാതത്തിൽ കോറോമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികൾ തെറിച്ച് നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചുകയറുകയായിരുന്നു.
ബാലസോർ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചിരുന്നു. ട്രെയിന്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്‌തുവെന്ന് മാധ്യമങ്ങളോട് പറഞ്ഞ മന്ത്രി രക്ഷപ്രവര്‍ത്തനം പൂര്‍ത്തിയായതായും അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും റെയിൽവേ മന്ത്രി പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
ഇത് കൂടാതെ, മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരം തകർന്ന ട്രാക്കുകളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെന്ന് ഞായറാഴ്‌ച റെയിൽവേ മന്ത്രി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്‌തു. അപകടം നടന്ന് 51 മണിക്കൂറിന് ശേഷം, തകർന്ന രണ്ട് ലൈനുകളും പുനർനിർമിക്കുകയും ചെയ്‌തതായി റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.
'അപകടത്തിന് കാരണം': ഇലക്‌ട്രോണിക് ഇന്‍റർലോക്കിങ്ങിലെ മാറ്റമാണ് ഒഡിഷ ട്രെയിൻ ദുരന്തത്തിന് കാരണമായതെന്നാണ് മന്ത്രി അശ്വിനി വൈഷ്‌ണവ് കഴിഞ്ഞ ദിവസം അറിയിച്ചത്. കവച് (ആന്‍റി കൊളിഷൻ) സംവിധാനം ഇല്ലാത്തതിനെ വിമർശിച്ചുകൊണ്ടുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശത്തിന് പിന്നാലെ ആയിരുന്നു അശ്വിനി വൈഷ്‌ണവിന്‍റെ പ്രതികരണം. അപകടത്തിന് ആന്‍റി കൊളിഷൻ സംവിധാനവുമായി ബന്ധമില്ലെന്ന് പറഞ്ഞ മന്ത്രി സംഭവത്തിന്‍റെ കാരണവും അതിന് ഉത്തരവാദികളായ ആളുകളെയും തിരിച്ചറിഞ്ഞതായും വ്യക്തമാക്കിയിരുന്നു.
റെയിൽവേ മന്ത്രാലയം വികസിപ്പിച്ചെടുത്ത തദ്ദേശീയ ട്രെയിൻ കൂട്ടിയിടി ഒഴിവാക്കൽ സംവിധാനമാണ് കവച്. ഇലക്‌ട്രോണിക് ഇന്‍റർലോക്കിങ്ങിൽ വന്ന മാറ്റം മൂലമാണ് ബാലസോറില്‍ അപകടമുണ്ടായത്. ഇതിന് കവചുമായി യാതൊരു ബന്ധവുമില്ലെന്ന് റെയിൽവേ മന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും കട്ടക്കിലെ ശ്രീരാമ ചന്ദ്ര ഭഞ്ജ മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിക്കേറ്റവരെ സന്ദർശിച്ചിരുന്നു. അതേസമയം, ചില മൃതദേഹങ്ങൾ രണ്ടുതവണ എണ്ണിത്തിട്ടപ്പെടുത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് അപകടത്തിൽ മരിച്ചവരുടെ എണ്ണം 288 ൽ നിന്ന് 275 ആയി പുതുക്കിയതായി ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന വ്യക്തമാക്കി.
"മരണസംഖ്യ 275 ആണ്. മുമ്പ് റിപ്പോർട്ട് ചെയ്‌തതുപോലെ 288 അല്ല. ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) പരിശോധനയില്‍ ചില മൃതദേഹങ്ങൾ രണ്ടുതവണ എണ്ണിത്തിട്ടപ്പെടുത്തിയതായി കണ്ടെത്തി. അതിനാൽ മരണസംഖ്യ 275 ആയി പരിഷ്‌കരിച്ചു. അതിൽ 88 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്,” ചീഫ് സെക്രട്ടറി അറിയിച്ചു. പരിക്കേറ്റ 1,175 പേരിൽ 793 ആളുകൾ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.