ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ അടുത്ത ദിവസങ്ങളിൽ ന്യൂനമർദം രൂപപ്പെട്ടേക്കാമെന്ന റിപ്പോർട്ടിനെ തുടർന്ന് സംസ്ഥാനത്ത് മുൻകരുതലുകൾ നടപടികൾ സ്വീകരിക്കാൻ നിർദേശം. ഒഡീഷ സ്‌പെഷ്യൽ റിലീഫ് കമ്മിഷണർ പ്രദീപ് കെ. ജെന തീരദേശ പ്രദേശങ്ങളിലെ കലക്‌ടർന്മാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി. തീരദേശ പ്രദേശങ്ങളിലെ പത്ത് കലക്‌ടർന്മാർ, എസ്പിമാർ, സംസ്ഥാന പൊലീസ് തുടങ്ങിയ ഉദ്യോഗസ്ഥർ മുൻകരുതൽ നടപടികൾ ആരംഭിക്കണമെന്ന് കലക്‌ടർ നിർദേശിച്ചു.
ആളുകൾക്ക് തങ്ങാനുള്ള താമസസ്ഥലം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പരിശോധിക്കണമെന്നും എസ്ആർസി ജില്ലാ അധികാരികൾക്ക് നിർദേശം നൽകി. ചുഴലിക്കാറ്റിന് മുന്നോടിയായി ഐഎംഡി ഡയറക്‌ടർ ജനറൽ ഓഫ് ഇന്ത്യ, ഭുവനേശ്വർ ഐഎംഡി ഡയറക്ടർ, എൻഡിആർഎഫ്, ഒഡിആർഎഫ് ഉദ്യോഗസ്ഥർ, ഒഡീഷ പൊലീസ് എന്നിവരുമായി ചർച്ച നടത്തിയിരുന്നു.
മെയ് 22ന് വടക്കൻ ആൻഡമാൻ കടലിനും കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിനും ഇടയിൽ ന്യൂന മർദം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചിരുന്നു. തുടർന്നുള്ള 72 മണിക്കൂറിനുള്ളിൽ ഇത് ഒരു ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. മെയ് 26നാണ് പശ്ചിമ ബംഗാൾ-ഒഡീഷ തീരങ്ങളിൽ ആഞ്ഞടിക്കാൻ സാധ്യത.
ALSO READ: ടൗട്ടെ ചുഴലിക്കാറ്റ്; മുംബൈ തീരത്ത് ആശ്വാസം