ETV Bharat / bharat

Odisha | ശ്‌മശാനത്തിൽ നിന്നും മനുഷ്യമാംസം ഭക്ഷിച്ച 2 പേർ കസ്റ്റഡിയിൽ; നീചപ്രവൃത്തി മദ്യലഹരിയിൽ

സംസ്‌കാരത്തിനായി ശ്‌മശാനത്തിലെത്തിച്ച മൃതദേഹത്തിൽ നിന്നും പ്രതികൾ മാസം ഭക്ഷിച്ചുവെന്നാണ് മരിച്ചയാളുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലാണ് സംഭവം

odisha  Consumed human flesh  ഒഡിഷ  ഒഡിഷ വാർത്തകൾ  മനുഷ്യ മാംസം ഭക്ഷിച്ചു  മനുഷ്യ മാംസം  Crime news Odisha  Crime news  മനുഷ്യ മാംസം തിന്നു  Consumed human flesh in Odisha  മയൂർഭഞ്ച്  Mayurbhanj  consuming human flesh collected from a crematorium  ശ്‌മാശാനത്തിൽ നിന്നും മനുഷ്യ മാംസം ഭക്ഷിച്ചു
മനുഷ്യ മാംസം ഭക്ഷിച്ച രണ്ട് പേർ കസ്റ്റഡിയിൽ
author img

By

Published : Jul 13, 2023, 7:43 AM IST

Updated : Jul 13, 2023, 9:15 AM IST

മയൂർഭഞ്ച്: മദ്യലഹരിയിൽ ശ്‌മശാനത്തിൽ നിന്നും മനുഷ്യമാംസം ഭക്ഷിച്ചെന്ന ആരോപണത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലെ ബദാസാഹി ബ്ലോക്കിന് കീഴിലുള്ള ദന്തുനിബിന്ദ ഗ്രാമത്തിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്. സംസ്‌കാര ചടങ്ങുകൾക്കായി ഗ്രാമത്തിലെ ശ്‌മശാനത്തിലെത്തിച്ച മൃതദേഹത്തിന്‍റെ പാതി കത്തിക്കരിഞ്ഞ ശരീരഭാഗം ഇവർ ഭക്ഷിച്ചുവെന്നാണ് പരാതി.

മയൂർഭഞ്ച് സ്വദേശികളായ സുന്ദർ മോഹൻ സിങ്, നരേന്ദ്ര സിങ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് (ജൂലൈ 11) അസുഖം ബാധിച്ച് മരിച്ച 25 വയസുള്ള പെൺകുട്ടിയുടെ മൃതദേഹം സംസ്‌കാര ചടങ്ങുകൾക്കായി ഗ്രാമവാസികൾ ശ്‌മശാനത്തിലേക്ക് കൊണ്ടുപോയത്. ഇവിടെ വച്ചാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവം അറിഞ്ഞെത്തിയ ആളുകള്‍ രണ്ട് പ്രതികളെയും ക്രൂരമായി മർദിച്ചതായി പ്രദേശവാസികൾ അറിയിച്ചു. തുടർന്ന് ഇരുവരെയും പൊലീസിന് കൈമാറുകയായിരുന്നു.

സംഭവത്തിൽ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവരെ ചോദ്യം ചെയ്‌തുവരികയാണെന്നും സംഭവം സ്ഥിരീകരിച്ച് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസിൽ നിന്ന് കൂടുതൽ പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെയാണ്: മൃതദേഹത്തിന്‍റെ ഒരു ഭാഗം പൂർണമായും കത്തിക്കരിഞ്ഞിട്ടില്ലെന്ന് സമീപത്തുണ്ടായിരുന്ന പ്രതികള്‍ തങ്ങളോട് പറഞ്ഞു. തുടര്‍ന്ന്, ശരീര ഭാഗങ്ങൾ ഇവര്‍ കൈയില്‍ എടുക്കുകയും കഷണങ്ങളാക്കി ചിതയിലേക്ക് ഇടാമെന്ന് പറയുകയുമായിരുന്നു. തുടര്‍ന്ന്, പ്രതികള്‍ ഇങ്ങനെ ചെയ്യവെ കുറച്ച് മാംസം കഴിച്ചുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്തതായി ബദാസാഹി പൊലീസ് സ്റ്റേഷനിലെ ഐഐസി സഞ്ജയ് കുമാർ പരിദ പറഞ്ഞു. 'അവർ മദ്യപിച്ച നിലയിലാണ് ഈ പ്രവൃത്തി ചെയ്‌തത്. പ്രതികളിലൊരാളായ സുന്ദർ മോഹൻ സിങ് ഒരു മന്ത്രവാദിയാണ്. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്' - പരിദ പറഞ്ഞു.

വയോധികയെ കൊന്ന് തലയിലെ മാംസം ഭക്ഷിച്ച് യുവാവ്; ദിവസങ്ങൾക്കു മുമ്പാണ് രാജസ്ഥാനിലെ പാലിയിൽ വയോധികയെ മർദിച്ചുകൊലപ്പെടുത്തി തലയിലെ മാംസം ഭക്ഷിച്ച സംഭവത്തിൽ 24കാരൻ പിടിയിലായത്. പ്രതിയുടെ വ്യക്തിവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നില്ല. ആധാർ കാർഡ് പരിശോധനയിലാണ് ഇയാൾ മഹാരാഷ്‌ട്രയിലെ മുംബൈ സ്വദേശിയാണെന്നാണ് പൊലീസിന് വ്യക്തമായത്. പാലി ജില്ലയിലെ സെന്ദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാന്തി ദേവി കാത്തട്ടാണ് (60) കൊല്ലപ്പെട്ടത്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് വന്‍തോതില്‍ പരിഭ്രാന്തി പടർന്നിരുന്നു. വിവരമറിഞ്ഞ് ഉടന്‍ തന്നെ എത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ശാരദന പ്രദേശവാസിയായിരുന്ന ശാന്തി ദേവി തനിച്ചാണ് താമസിച്ചിരുന്നത്. സംഭവം നടന്ന സമയത്തും വയോധിക വീട്ടില്‍ ഒറ്റയ്‌ക്കായിരുന്നു. കല്ലുകൊണ്ട് പരിക്കേൽപ്പിച്ച് കൊല നടത്തിയ ശേഷം യുവാവ് വയോധികയുടെ തലയിലെ മാംസം ഭക്ഷിക്കുകയുമായിരുന്നു.

പ്രദേശത്ത് ആടിനെ മേയ്ക്കുന്നവരാണ് സംഭവം ആദ്യം കണ്ടത്. ഇതുകണ്ട് ഞെട്ടിയ ഇവര്‍ പ്രദേശവാസികളെ അറിയിക്കുകയായിരുന്നു. ശേഷം നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പ്രതിയെ നിയന്ത്രിക്കാൻ പൊലീസുകാർ ഏറെ പാടുപെട്ടു. കൈകളും കാലുകളും ബന്ധിച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യ പരിശോധനയ്‌ക്കായി ബംഗാർ ആശുപത്രിയില്‍ എത്തിച്ചപ്പോൾ പ്രതി അക്രമാസക്തനാവുകയും പൊലീസുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്‌തിരുന്നു.

More Read : 60കാരിയെ കൊന്ന് തലയിലെ മാംസം ഭക്ഷിച്ചു; രാജസ്ഥാനില്‍ 24കാരൻ പിടിയില്‍

Last Updated : Jul 13, 2023, 9:15 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.