ഭൂവനേശ്വര്‍: ഒഡിഷയിൽ ഇന്ന് 2,267 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,55,353 ആയി ഉയർന്നു. ഈ വർഷം ആദ്യമായാണ് പ്രതിദിന കേസുകളുടെ എണ്ണം 2000 കടക്കുന്നത്.
ബൊളാംഗീർ, ഗഞ്ചം, ജജ്‌പുർ ജില്ലകളിൽ നിന്ന് മൂന്ന് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,933 ആയി ഉയർന്നു. ഒഡിഷയിൽ ഇപ്പോൾ 12,244 സജീവ കേസുകളുണ്ട്. 3,41,123 രോഗികൾക്ക് ഇതുവരെ രോഗം ഭേദമായി.
458 രോഗബാധിതരുള്ള സുന്ദർഗാർഹ് ജില്ലയിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ രേഖപ്പെടുത്തിയത്. ഖുർദ (348), സമ്പൽപൂർ, ബർഗഡ് (120 വീതം), കട്ടക്ക് (117), നുവാപഡ, നബരംഗ്പൂർ (104 വീതം) എന്നിങ്ങനെയാണ് മറ്റ് ജില്ലയിലെ കണക്കുകൾ.
33,251 ടെസ്റ്റുകൾ കൂടി പൂർത്തിയാക്കിയതോടെ ഒഡിഷയിലെ ആകെ ടെസ്റ്റുകളുടെ എണ്ണം 94.61 ലക്ഷം കടന്നു. അതേസമയം കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന ഛത്തീസ്‌ഗഡ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളുടെ അതിർത്തികളിലുള്ള 10 ജില്ലകളിൽ രാത്രി 10 മുതൽ പുലർച്ചെ 5 വരെ സർക്കാർ രാത്രി കർഫ്യൂ ഏർപ്പെടുത്തി തുടങ്ങി.