ഭുവനേശ്വർ: ഒഡീഷയില്‍ പുതുതായി 8,216 പുതിയ കൊവിഡ്-19 കേസുകൾ രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് 15 മരണങ്ങള്‍ കൂടി സംഭവിച്ചു. പുതിയ റിപ്പോര്‍ട്ടോടു കൂടി സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകള്‍ 4,79,752 ആയി ഉയർന്നു. ആകെ മരണ സംഖ്യ 2,088 ആയി.
പുതിയ കേസുകളിൽ 4,684 പേര്‍ ക്വാറന്‍റൈനുകളിലാണ്. കോൺടാക്റ്റ് ട്രെയ്‌സിങിലൂടെ 3,532പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഖുർദ ജില്ലയില്‍ ഉള്‍പ്പെടുന്ന സംസ്ഥാന തലസ്ഥാനമായ ഭൂവനേശ്വറിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ മാത്രം 1,271പേര്‍ക്കാണ് രോഗം ബാധിച്ചത്. സുന്ദര്‍ഗഡില്‍ 636, കട്ടക്കില്‍ 447, പുരിയില്‍ 402 എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.