ETV Bharat / bharat

ഒഡീഷയിൽ 3,631 പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് നിലവിൽ 45,809 സജീവ കൊവിഡ് രോഗികളാണുള്ളത്.

ഒഡീഷ കൊവിഡ്  കൊവിഡ് കണക്ക് ഒഡീഷ  ഒഡീഷയിൽ 3,631 പേർക്ക് കൂടി കൊവിഡ്  24 മണിക്കൂറിൽ 39 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചു  Odisha logs 3,631 new COVID-19 cases  39 fresh fatalities odisha  odisha covid  odisha covid news
ഒഡീഷയിൽ 3,631 പേർക്ക് കൂടി കൊവിഡ്
author img

By

Published : Jun 17, 2021, 2:18 PM IST

ഭുവനേശ്വർ: ഒഡീഷയിൽ 3,631 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,66,692 ആയി. 24 മണിക്കൂറിൽ 39 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 3,471 ആയി.

സംസ്ഥാനത്ത് നിലവിൽ 45,809 സജീവ കൊവിഡ് രോഗികളാണുള്ളത്. ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന 2,069 പേർക്കും മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ നിലവിലെ ടിപിആർ നിരക്ക് 5.72 ശതമാനമാണ്. ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.

ടിപിആർ നിരക്ക് പത്ത് ശതമാനത്തിൽ താഴെയുള്ള ജില്ലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ടിപിആർ നിരക്ക് കുറഞ്ഞ 17 ജില്ലകളിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഷോപ്പുകൾ പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. ബാക്കിയുള്ള 13 ജില്ലകളിൽ ഒരു മണി വരെ പ്രവർത്തിക്കാനുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്.

ജയ്‌പൂർ ജില്ലയിലാണ് കൂടുതൽ ടിപിആർ നിരക്ക് റിപ്പോർട്ട് ചെയ്‌തത്. ജയ്‌പൂരിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.5 ശതമാനമാണ്. ബുധനാഴ്‌ച 5,579 പേർ കൂടി രോഗമുക്തി നേടിയതോടെ 8,17,359 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്.

Read more: ഒഡീഷയിൽ കൊവിഡ് രോഗികൾ എട്ട് ലക്ഷം പിന്നിട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.