ഭുവനേശ്വർ: കൊവിഡ് -19 വാക്സിനേഷന് ഒഡീഷ സർക്കാർ പൂർണമായും തയ്യാറാണെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക്. ഒഡീഷയിൽ മുൻഗണനാ പട്ടികയിലുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. വാക്സിനേഷൻ പ്രക്രിയ സുഗമമായി നടത്തുന്നതിന് ലോജിസ്റ്റിക് സംവിധാനം ഏർപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
ദേശീയ മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളുമനുസരിച്ച് കൊവിഡ് വാക്സിനേഷനായുള്ള തയ്യാറെടുപ്പുകളിൽ ഒഡീഷ ഇപ്പോൾ ഒരു പടി മുന്നിലാണ്. അതേസമയം, സംസ്ഥാനം നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ ജാഗ്രത പാലിക്കാൻ അധികൃതർക്ക് നിർദേശം നൽകി. ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്നും പട്നായിക് വ്യക്തമാക്കി.
മുൻഗണന പട്ടിക 3.2 ലക്ഷത്തോളം ആരോഗ്യ, മുൻനിര തൊഴിലാളികളുടെ പേരുകൾ പട്ടികയിൽ ഉണ്ട്.വാക്സിനേഷൻ നൽകുന്നതിനായി 30,000 സൈറ്റുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ അഡീഷണൽ ചീഫ് സെക്രട്ടറി പി. കെ. മോഹൻപത്ര പറഞ്ഞു.