ഭുവനേശ്വർ: പശ്ചിമ ഒഡീഷയിലെ വിവിധ ഭാഗങ്ങളിലെ നൂറുകണക്കിന് കർഷകർ റോഡ് ഉപരോധിച്ചു. സർക്കാർ നടത്തുന്ന മാർക്കറ്റ് യാർഡുകളിൽ നെല്ല് സംഭരിക്കുന്നതിനുള്ള കേന്ദ്രീകൃത ടോക്കൺ സംവിധാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. ജില്ലകളിലെ കാർഷിക വകുപ്പ് സമർപ്പിച്ച വിളവെടുപ്പ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മേഖലയിലുടനീളം നെല്ല് വാങ്ങണമെന്ന് പാസ്ചിം ഒഡീഷ കൃഷക് സംഗാഥൻ സമൻവേ സമിതി (പിഒകെഎസ്എസ്എസ്) ആവശ്യപ്പെട്ടു.
സമ്പൽപൂരിൽ കൃഷിക്കാർ അവരുടെ വിളവെടുത്ത നെല്ല് നിറച്ച വാഹനങ്ങൾ റോഡിൽ നിറുത്തിയിട്ടാണ് എൻഎച്ച് -53 ഉപരോധിച്ചത്. നെല്ല് സംഭരണ സംവിധാനം വികേന്ദ്രീകരിക്കണമെന്ന് പി.കെ.എസ്.എസ്.എസ് കൺവീനർ ലിംഗരാജ് പറഞ്ഞു. "ഇത് ജില്ലാതലത്തിൽ എടുക്കേണ്ടതാണ്. വികേന്ദ്രീകൃത സംഭരണ സമ്പ്രദായത്തിൽ,സംഭരണത്തിൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് (പിഎസിഎസ്) പ്രധാന പങ്കുണ്ട്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ഇല്ലാതാക്കുന്ന നടപടിയാണ് ഭുവനേശ്വർ കേന്ദ്രീകരിച്ചു നടക്കുന്നതെന്നും അദ്ദേഹം കുറ്റപെടുത്തി.