ഭുവനേശ്വർ: സംസ്ഥാനത്ത് പുതുതായി 3,806 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,70,498 ആയി. ക്വാറന്‍റൈനിലുണ്ടായ 2,172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
24 മണിക്കൂറിൽ 37 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ മരണസംഖ്യ 3,508 ആണ്. 43,338 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 8,23,599 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.86 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,850 സാമ്പിളുകള്‍ പരിശോധിച്ചു.