ETV Bharat / bharat

ഒഡീഷയിൽ കൊവിഡ് രോഗികൾ എട്ട് ലക്ഷം പിന്നിട്ടു - 40 fresh fatalities odisha

ക്വാറന്‍റൈനിലുണ്ടായ 4,169 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 8,06,094 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

ഒഡീഷ കൊവിഡ്  ഒഡീഷ കൊവിഡ് കേസുകൾ  കൊവിഡ് രോഗികൾ എട്ട് ലക്ഷം പിന്നിട്ടു  ഭുവനേശ്വർ കൊവിഡ്  ക്വാറന്‍റൈൻ  odisha covid cases  odisha covid updates  40 fresh fatalities odisha  Odisha COVID19 tally breaches eight lakh
ഒഡീഷയിൽ കൊവിഡ് രോഗികൾ എട്ട് ലക്ഷം പിന്നിട്ടു
author img

By

Published : Jun 5, 2021, 3:01 PM IST

Updated : Jun 5, 2021, 4:27 PM IST

ഭുവനേശ്വർ: ഒഡീഷയിലെ കൊവിഡ് ബാധിതരുടെ എണ്ണം എട്ട് ലക്ഷം പിന്നിട്ടു. സംസ്ഥാനത്ത് പുതുതായി 7,395 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 40 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തു. ക്വാറന്‍റൈനിലുണ്ടായ 4,169 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്‌ച 11,347 പേർക്ക് കൂടി കൊവിഡ് മുക്തരായതോടെ കൊവിഡ് മുക്തരായവരുടെ ആകെ എണ്ണം 7,24,402 ആയി.

സംസ്ഥാനത്തെ ഖുർദ ജില്ലയിലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. കട്ടക്, ജയ്‌പൂർ, അംഗുൽ എന്നിവിടങ്ങളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ 100 ന് താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.

അതേ സമയം രാജ്യത്ത് രണ്ട് മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ കൊവിഡ് കേസുകളാണ് ശനിയാഴ്‌ച റിപ്പോർട്ട് ചെയ്‌തത്. 1,20,529 പേർക്കാണ് 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 3,380 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,44,082 കടന്നു.

READ MORE: രണ്ട് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗ നിരക്കുമായി രാജ്യം

Last Updated : Jun 5, 2021, 4:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.