ഭുവനേശ്വേര്‍: കൊവിഡ് മൂന്നാം തരംഗം നേരിടുന്നതിന്‍റെ ഭാഗമായി ആളുകള്‍ക്കിടയില്‍ കൊവിഡ് പടരുന്നതിനെ കുറിച്ച് പഠിക്കാന്‍ എട്ടംഗ സമിതി രൂപീകരിച്ച് ഒഡീഷ സര്‍ക്കാര്‍. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കിടയിൽ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നതിനെ തുടര്‍ന്നാണ് നടപടി. ഭുവനേശ്വര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സിന്‍റെ ഡയറക്‌ടര്‍ ഡോ അജയ് പരീദയുടെ നേതൃത്വത്തിലുള്ള എട്ടംഗ സാങ്കേതിക സമിതിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്.
സാങ്കേതിക സമിതി നിരീക്ഷണങ്ങള്‍ സര്‍ക്കാരിനെ റിപ്പോർട്ട് ചെയ്യുമെന്ന് ആരോഗ്യ കുടുംബക്ഷേമ അഡീഷണൽ ചീഫ് സെക്രട്ടറി പി.കെ മോഹൻപത്ര പറഞ്ഞു. ഭാവിയിൽ കൊവിഡd തരംഗങ്ങൾ ഉണ്ടാകുകയാണെങ്കില്‍ അതിനെ നേരിടാനും തയ്യാറെടുപ്പുകള്‍ നടത്താനും കൂടുതല്‍ എപ്പിഡെമോളജിക്കൽ, മൈക്രോബയോളജിക്കൽ, ഇമ്യൂണോളജിക്കൽ, ജീനോം, ക്ലിനിക്കൽ പഠനങ്ങൾ ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
Also read: കേന്ദ്രം സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ചത് കോൺഗ്രസിന്‍റെ പരിശ്രമത്താല്‍: ഡി കെ ശിവകുമാർ
അതേസമയം, എച്ച്ഐവി ബാധിതരായ (പിഎൽഎച്ച്‌ഐവി) ആളുകള്‍ക്ക് മുന്‍ഗണന ക്രമത്തില്‍ വാക്‌സിനേഷന്‍ നൽകാന്‍ സർക്കാർ തീരുമാനിച്ചു. എച്ച്ഐവി ബാധിതര്‍ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍ എടുക്കണമെന്ന് ദേശീയ എയ്‌ഡ്‌സ് നിയന്ത്രണ ഓർഗനൈസേഷൻ (നാക്കോ) ജൂൺ 14 ന് പ്രസ്‌താവന ഇറക്കിയിരുന്നു.