ETV Bharat / bharat

സിആർപിഎഫ് വിന്യാസം: സംസ്ഥാനം അടയ്‌ക്കേണ്ട പണം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് ഒഡിഷ സർക്കാർ - മുഖ്യമന്ത്രി നവീൻ പട്നായിക് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്ത് വാർത്ത

സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സുരക്ഷാ സേനയെ വിന്യസിക്കുന്നതിൽ ഒഡിഷ സർക്കാർ ശ്രദ്ധ ചെലുത്തുന്നുവെന്നും ഇടതുപക്ഷ തീവ്രവാദം ഒരു ദേശീയ പ്രശ്നമായി മാറുന്ന സാഹചര്യത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരും ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കണമെന്നും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ പറയുന്നു.

1
1
author img

By

Published : Apr 29, 2021, 5:45 PM IST

ഭുവനേശ്വർ: ഒഡിഷയിൽ കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിച്ചതിൽ കേന്ദ്രത്തിന് നൽകാനുള്ള 4,561 കോടി രൂപ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. രാജ്യത്ത് ഇടതുപക്ഷ തീവ്രവാദം വർധിക്കുന്നത് കേന്ദ്രവും സംസ്ഥാനസർക്കാരും സംയുക്തമായി ചേർന്ന് അഭിമുഖീകരിക്കേണ്ട പ്രശ്നമാണെന്നും, സംസ്ഥാന സർക്കാർ ഈ ഭീഷണിയെ വളരെ ശ്രമകരമായി നേരിടുന്നുണ്ടെന്നും പട്‌നായിക് വിശദീകരിച്ചു. അതിനാൽ കേന്ദ്രസേനയെ വിന്യസിക്കുന്നതിന് ഒഡിഷ സർക്കാരിന് ഈടാക്കിയ തുക എഴുതിത്തള്ളാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്നാണ് മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

രാജ്യത്തെ പല ഭാഗങ്ങളിലും നക്സൽ ആക്രമണ ഭീഷണിയുണ്ട്. ഇടതുപക്ഷ തീവ്രവാദം ഒരു ദേശീയ പ്രശ്നമായി മാറുകയാണെന്നും അത് രാഷ്ട്രത്തിന്‍റെ സമഗ്രതയ്ക്ക് ഗുരുതരമായ ആഭ്യന്തര സുരക്ഷാ ഭീഷണിയാണെന്നുമാണ് ഒഡിഷ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സുരക്ഷാ സേനയെ വിന്യസിക്കുന്നതിൽ ഒഡിഷ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇടതുപക്ഷ തീവ്രവാദത്തെ ചെറുക്കുന്നതിനായി 15ഓളം ബറ്റാലിയൻ പൊലീസുകാരെ കൂടി പുതിയതായി ഉൾപ്പെടുത്തി. കൂടാതെ, പൊലീസ് കേഡറിൽ 30,000 തസ്തികകൾ ഉൾപ്പെടുത്തിയെന്നും മുഖ്യമന്ത്രി നവീൻ പട്നായിക് കത്തിൽ വിശദീകരിച്ചു.

Also Read: അശോക് ഗെലോട്ടിന് കൊവിഡ് ; എത്രയും വേഗം ഭേദമാകട്ടെയെന്ന് മോദി

സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച് മന്ത്രിസഭ നേരത്തെ അംഗീകരിച്ച കേന്ദ്ര സർക്കാരിന്‍റെ നയത്തിൽ യാതൊരു മാറ്റവുമില്ലെന്നും പ്രത്യേക വിഭാഗത്തിലുള്ള ഏതാനും സംസ്ഥാനങ്ങൾ ഒഴികെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സി‌എ‌പി‌എഫുകളെ വിന്യസിക്കുന്നതിനുള്ള മുഴുവൻ ചെലവും അതത് സംസ്ഥാനങ്ങൾക്കാണെന്നും 2015 ആഗസ്റ്റ് 25ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.