ETV Bharat / bharat

നഴ്‌സുമാരുടെ സമരം; പ്രതികരണവുമായി എയിംസ് അധികൃതർ - എയിംസിലെ നഴ്‌സുമാരുടെ സമരം

കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താൻ ആരംഭിക്കുന്നു എന്നറിഞ്ഞതോടെയാണ് നഴ്‌സുമാർ സമരം ആരംഭിച്ചത്

AIIMS nurses strike  AIIMS reaction on nurses strike  All India Institute of Medical Sciences  AIIMS statement on nurses strike  AIIMS administration  നഴ്‌സുമാരുടെ സമരം; പ്രതികരണവുമായി എയിംസ് അധികൃതർ  എയിംസിലെ നഴ്‌സുമാരുടെ സമരം  പ്രതികരണവുമായി എയിംസ് അധികൃതർ
നഴ്‌സുമാരുടെ സമരം; പ്രതികരണവുമായി എയിംസ് അധികൃതർ
author img

By

Published : Dec 15, 2020, 4:51 PM IST

ന്യൂഡൽഹി: അനിശ്ചിതകാല പണിമുടക്കിൽ ഏർപ്പെട്ടിരിക്കുന്ന ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) നഴ്‌സുമാരുടെ ഉദ്ദേശത്തെ ചോദ്യം ചെയ്‌ത് ആശുപത്രി അധികൃതർ. നഴ്‌സുമാർ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും മറ്റുള്ളവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും അധികൃതർ ആരോപിച്ചു.

കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താൻ ആരംഭിക്കുന്നു എന്നറിഞ്ഞതോടെയാണ് നഴ്‌സുമാർ സമരം ആരംഭിച്ചത്. എന്നാൽ ആശുപത്രി അധികൃതർ തങ്ങളുടെ തീരുമാനത്തെ ന്യായീകരിച്ച് കൊണ്ടുള്ള പ്രസ്‌താവനയാണ് പുറത്തിറക്കിയത്. തിങ്കളാഴ്‌ച ഉച്ചയോടെയാണ് നഴ്‌സുമാർ പണിമുടക്ക് ആരംഭിച്ചത്. ശമ്പളത്തെക്കുറിച്ച് വ്യക്തത വരുത്തുക, കരാർ അടിസ്ഥാനത്തിലുള്ള നിയമനം മരവിപ്പിക്കുക എന്നിങ്ങനെയുള്ള ആവശ്യമുയർത്തിയാണ് പണിമുടക്ക്. അതേസമയം, പണിമുടക്ക് ഉടൻ അവസാനിപ്പിക്കണമെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ആശുപത്രി ഭരണകൂടത്തോട് നിർദ്ദേശിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.