ETV Bharat / bharat

നൂറിലധികം വീടുകളില്‍ കവര്‍ച്ച; കുപ്രസിദ്ധ മോഷ്‌ടാവ് 'എസ്‌കേപ്പ് കാര്‍ത്തിക്' അറസ്റ്റില്‍; മോഷണം ആഢംബര ജീവിതത്തിനായി - Govindaraja Nagar Police Station

Bengaluru Theft Case: ബെംഗളൂരുവില്‍ കുപ്രിദ്ധ മോഷ്‌ടാവ് അറസ്റ്റില്‍. പിടിയിലായത് എസ്‌കേപ്പ് കാര്‍ത്തിക് എന്ന കാര്‍ത്തിക്. നൂറിലധികം കവര്‍ച്ച കേസുകളില്‍ പ്രതിയാണ് കാര്‍ത്തിക്.

എസ്‌കേപ്പ് കാര്‍ത്തിക്  Escape Karthik  Bengaluru Theft Case  നൂറിലധികം വീടുകളില്‍ കവര്‍ച്ച  കുപ്രസിദ്ധ മോഷ്‌ടാവ്  മോഷണം ആഢംബര ജീവിതത്തിനായി  കുപ്രിദ്ധ മോഷ്‌ടാവ് അറസ്റ്റില്‍  ബെംഗളൂരുവില്‍ കുപ്രിദ്ധ മോഷ്‌ടാവ് അറസ്റ്റില്‍  Notorious burglar Escape Karthik  Govindaraja Nagar Police Station  Parappana Agrahara Central Prisons
Notorious Burglar 'Escape Karthik' Arrested In Bengaluru
author img

By ETV Bharat Kerala Team

Published : Nov 4, 2023, 10:43 PM IST

ബെംഗളൂരു: നൂറിലധികം വീടുകളില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്‌ടാവ് പൊലീസ് പിടിയില്‍. ഹൊസന്നൂര്‍ സ്വദേശിയായ എസ്‌കേപ്പ് കാര്‍ത്തിക് എന്ന കാര്‍ത്തിക്കാണ് പിടിയിലായത്. ഇന്ന് (നവംബര്‍ 4) രാവിലെയാണ് ഇയാളെ ഗോവിന്ദരാജ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത് (Notorious burglar Escape Karthik).

ആഢംബര ജീവിതത്തിന് വേണ്ടിയാണ് ഇയാള്‍ വീടുകള്‍ തോറും മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. കാമാക്ഷിപാളയ, ഹെന്നൂർ, കൊട്ടന്നൂർ എന്നിവിടങ്ങളിലും മൈസൂരു, ഹാസൻ എന്നീ ജില്ലകളിലെ വിവിധയിടങ്ങളിലും നിരവധി വീടുകളിലാണ് ഇയാള്‍ മോഷണം നടത്തിയിട്ടുള്ളത്. മോഷണ കേസില്‍ 20 തവണ നേരത്തെ ബെംഗളൂരു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട് (Notorious burglar Arrested In Bengaluru).

ബെംഗളൂരുവിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലും മോഷണം നടത്തിയിരുന്ന പ്രതി 2008ലും 2010ലും പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് കൊണ്ടാണ് ഇയാള്‍ എസ്കേപ്പ് കാർത്തിക് എന്ന് അറിയപ്പെടുന്നത്. മോഷണ കേസുകളില്‍ അറസ്റ്റിലാകുന്ന കാര്‍ത്തിക് ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തുക പതിവായിരുന്നു (Govindaraja Nagar Police Station).

2008ൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ഭക്ഷണവുമായെത്തിയ വാഹനത്തില്‍ കയറിയും ഇയാള്‍ രക്ഷപ്പെട്ടിരുന്നു (Parappana Agrahara Central Prisons). 2022 നവംബറിലാണ് കാർത്തിക്കിനെ ഹെന്നൂർ പൊലീസ് അവസാനമായി അറസ്റ്റ് ചെയ്‌തത് (Bengaluru Theft Case). നിലവില്‍ മറ്റൊരു കേസിന്‍റെ ആവശ്യത്തിനായി ഗോവയിലെത്തിയ പൊലീസ് അവിടെ വച്ചാണ് എസ്‌കേപ്പ് കാര്‍ത്തിക്കിനെ അറസ്റ്റ് ചെയ്‌തത്. മോഷണ കേസുകള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. കവര്‍ച്ച കേസില്‍ ഇയാള്‍ക്കൊപ്പം മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട് (Karthik Escaped From Parappana Agrahara Central Prisons).

പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ മോഷണം: പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിന്നും മണ്ണുമാന്തി യന്ത്രം മോഷണം പോയ വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോട് നിന്നും പുറത്ത് വന്നത്. തോട്ടുമുക്കം സ്വദേശിയായ യുവാവിന്‍റെ മരണത്തിന് ഇടയാക്കിയ മണ്ണു മാന്തി യന്ത്രം പിടികൂടിയ പൊലീസ് സ്റ്റേഷന്‍റെ പിന്‍വശത്താണ് സൂക്ഷിച്ചിരുന്നത്. ഇതാണ് ഏഴംഗ സംഘം കടത്തികൊണ്ടു പോയത്. കടത്തി കൊണ്ടു പോയത് നമ്പര്‍ പ്ലേറ്റും ഇന്‍ഷുറന്‍സും ഇല്ലാത്ത മണ്ണു മാന്തി യന്ത്രമാണ്. എന്നാല്‍ കടത്തിക്കൊണ്ടു പോയതിന് പകരം ഇന്‍ഷുറന്‍സ് അടക്കമുള്ള മറ്റൊന്ന് ഇവിടെ കൊണ്ടുവരികയും ചെയ്‌തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ എഎസ്‌യെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തിരുന്നു.

also read: Theft Case In Kozhikode പൂട്ടുപൊളിച്ച് മോഷണം; 3 വീടുകളില്‍ നിന്ന് കവര്‍ന്നത് 2 ലക്ഷത്തിലധികം രൂപ; അന്വേഷണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.