ETV Bharat / bharat

കാലാവസ്ഥ വ്യതിയാനം, 2060 ഓടെ ഉത്തരേന്ത്യയിൽ കടുത്ത ശുദ്ധജല ക്ഷാമം നേരിടുമെന്ന് പഠനങ്ങൾ - ന്യൂഡൽഹി വാർത്തകൾ

കാലാവസ്ഥ വ്യതിയാനം മൂലം ഉത്തരേന്ത്യയിൽ ശുദ്ധജല ക്ഷാമം നേരിടുമെന്ന് ഗവേഷകർ പറഞ്ഞു. ടിബറ്റൻ പീഠഭൂമിയിലെ ജലസംഭരണത്തിൽ നിർണായക നഷ്‌ടം സംഭവിക്കും.

northern India will face severe fresh water shortage  ഉത്തരേന്ത്യയിൽ കടുത്ത ശുദ്ധജല ക്ഷാമം നേരിടുമെന്ന് പഠനങ്ങൾ  ടിബറ്റൻ പീഠഭൂമി  irreversible decline in freshwater storage by 2060  climate news  national news  ദേശീയ വാർത്തകൾ  2060 ൽ ശുദ്ധജലക്ഷാമം  Tibetan Plateau news  international researchers updations  ന്യൂഡൽഹി വാർത്തകൾ  കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥ വ്യതിയാനം, 2060 ഓടെ ഉത്തരേന്ത്യയിൽ കടുത്ത ശുദ്ധജല ക്ഷാമം നേരിടുമെന്ന് പഠനങ്ങൾ
author img

By

Published : Aug 16, 2022, 6:23 PM IST

ന്യൂഡൽഹി: കാലാവസ്ഥ വ്യതിയാനം മൂലം ഉത്തരേന്ത്യയുടെ ചില ഭാഗങ്ങൾ 2060 ഓടെ ശുദ്ധജല ലഭ്യതയിൽ കടുത്ത ക്ഷാമം നേരിടുമെന്ന് പഠനങ്ങൾ പറയുന്നു. നേച്ചർ ക്ലൈമറ്റ് ചേഞ്ച് ജേണലിൽ തിങ്കളാഴ്‌ച(15.08.2022) പ്രസിദ്ധീകരിച്ച പഠനത്തിലാണ് വരാനിരിക്കുന്ന ശുദ്ധജല ക്ഷാമത്തെ കുറിച്ച് അറിയിച്ചത്. ഇത് മധ്യേഷ്യയിലെയും അഫ്‌ഗാനിസ്ഥാനിലെയും ജലവിതരണത്തിന്‍റെ മൊത്തത്തിലുള്ള തകർച്ചയ്‌ക്കും നൂറ്റാണ്ടിന്‍റെ മധ്യത്തോടെ ഉത്തരേന്ത്യയിലും പാകിസ്ഥാനിലും മൊത്തത്തിലുള്ള തകർച്ചയ്‌ക്കും കാരണമാകുമെന്ന് ഗവേഷകർ പറഞ്ഞു.

ഏഷ്യയിലെ "വാട്ടർ ടവർ" എന്നറിയപ്പെടുന്ന ടിബറ്റൻ പീഠഭൂമി താഴ്‌വരയിൽ ഭൂഗർഭ ജലസംഭരണത്തിൽ കാലാവസ്ഥ വ്യതിയാനത്തിന്‍റെ ആഘാതം കൂടുതലായി പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ല. ടിബറ്റൻ പീഠഭൂമി ഏകദേശം 2 ബില്യൺ ആളുകൾക്ക് ജലത്തിന്‍റെ ഗണ്യമായ ഒരു ഭാഗം നൽകുന്നുവെന്നും അന്താരാഷ്‌ട്ര ഗവേഷകർ അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി ഫോസിൽ ഇന്ധനം കത്തിക്കുന്നത് കുറക്കാനുളള ശ്രമം പരാജയപ്പെട്ട സാഹചര്യത്തിൽ ടിബറ്റൻ പീഠഭൂമിയുടെ താഴ്‌വാരങ്ങളിൽ നൂറ് ശതമാനവും ജലലഭ്യതയിൽ നഷ്‌ടം സംഭവിക്കാമെന്ന് യുഎസിലെ പെൻ സ്‌റ്റേറ്റിലെ അന്തരീക്ഷ ശാസ്‌ത്രത്തിൽ പ്രൊഫസറായ മൈക്കൽ മാൻ പറഞ്ഞു.

ഈ പ്രദേശത്തെ ഭൂഗർഭ ജലസംഭരണം ജലലഭ്യത നിർണയിക്കുന്നതിൽ നിർണായകമാണ്. മാത്രമല്ല ഇത് കാലാവസ്ഥ വ്യതിയാനത്തോട് വളരെ സെൻസിറ്റീവ് ആണെന്നും ചൈനയിലെ സിൻ‌ഹുവ സർവകലാശാലയിലെ ഹൈഡ്രോളജിക് എഞ്ചിനീയറിങ് അസോസിയേറ്റ് പ്രൊഫസർ ഡി ലോംഗും അഭിപ്രായപ്പെട്ടു. 21-ാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെ ടിബറ്റൻ പീഠഭൂമിയിലെ ജലസംഭരണത്തിൽ നിർണായക നഷ്‌ടം സംഭവിക്കും.

ഉത്തരേന്ത്യയിലേക്കും പാകിസ്ഥാനിലേക്കും വെള്ളം നൽകുന്ന സിന്ധു നദീതടത്തിലെ ജലവിതരണ ശേഷിയിൽ 79 ശതമാനം കുറവുണ്ടാകുമെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.