ETV Bharat / bharat

ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ യാത്ര ; 140 അതിഥി തൊഴിലാളികളെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടു - റിസര്‍വേഷന്‍ ടിക്കറ്റ്

എറണാകുളത്ത് നിന്ന് ബിഹാറിലെ ബറോണിയിലേക്ക് പുറപ്പെട്ട രപ്‌തിസാഗര്‍ എക്‌സ്‌പ്രസ്, സേലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. കൃത്യമായ ടിക്കറ്റില്ലാതെ അതിഥി തൊഴിലാളികള്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ യാത്ര ചെയ്യാനെത്തിയതാണ് പ്രശ്‌നത്തിന് കാരണം. 140 തൊഴിലാളികളെയാണ് ഇറക്കിവിട്ടത്

travelling in train without proper ticket  North Indian workers dropped off train  North Indian workers  റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ യാത്ര  തൊഴിലാളികളെ ട്രെയിനില്‍ നിന്ന് ഇറക്കി വിട്ടു  അതിഥി തൊഴിലാളികള്‍  രബ്‌തിസാഗര്‍ എക്‌സ്‌പ്രസ്  സേലം റെയിവേ സ്റ്റേഷന്‍  റെയില്‍വെ ഉദ്യോഗസ്ഥര്‍  റിസര്‍വേഷന്‍ ടിക്കറ്റ്  ട്രെയിന്‍ ടിക്കറ്റ്
ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ യാത്ര
author img

By

Published : Mar 5, 2023, 7:26 AM IST

സേലം : എറണാകുളത്ത് നിന്ന് ബിഹാറിലെ ബറോണിയിലേക്ക് പോകുന്ന രപ്‌തിസാഗര്‍ എക്‌സ്‌പ്രസ് ശനിയാഴ്‌ച വൈകിട്ട് സേലം റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോഴേക്കും റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ യാത്രക്കാര്‍ തിങ്ങിനിറഞ്ഞിരുന്നു. അക്ഷരാര്‍ഥത്തില്‍ കാലുകുത്താന്‍ ഇടമില്ലാത്ത അവസ്ഥ. കണക്കിലും അധികം ആളുകള്‍ എത്തിയതോടെ റിസര്‍വ് ചെയ്‌ത് എത്തിയവര്‍ക്ക് അനുവദിക്കപ്പെട്ട ബെര്‍ത്തുകളില്‍ യാത്ര ചെയ്യാന്‍ പറ്റാതെ വന്നു. പിന്നീട് കണ്ടത് യാത്രക്കാര്‍ തമ്മില്‍ തല്ലുന്നതാണ്.

ഒടുവില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തി വിവരം തിരക്കി. റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ കയറിപ്പറ്റിയ പലര്‍ക്കും അതില്‍ യാത്രചെയ്യാനുള്ള ടിക്കറ്റില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലായി. തിരക്കും തമ്മില്‍ തല്ലും പരിഹരിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും റെയില്‍വേ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു.

വിഷയം നിയന്ത്രിക്കാന്‍ റെയില്‍വേ അധികൃതര്‍ക്ക് കഴിയാതെ വന്നതോടെ പൊലീസ് ഇടപെട്ടു. റിസര്‍വ് ചെയ്‌ത ടിക്കറ്റില്ലാത്തവരെ ട്രെയിനില്‍ നിന്ന് പൊലീസ് ഇറക്കി വിട്ടു. പ്രശ്‌നം പരിഹരിച്ച് സേലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടത് അരമണിക്കൂറില്‍ അധികം വൈകിയാണ്.

റിസര്‍വ് ചെയ്യാത്ത ടിക്കറ്റുമായി നൂറിലധികം പേര്‍ : ഹോളി ആഘോഷത്തിനായി നാട്ടിലേക്ക് പോകാന്‍ തമിഴ്‌നാട്ടില്‍ ജോലിചെയ്യുന്ന അതിഥി തൊഴിലാളികള്‍ കൂട്ടമായി എത്തിയതോടെയാണ് റെയില്‍വേ അധികൃതരും മറ്റ് യാത്രക്കാരും വലഞ്ഞത്. എറണാകുളത്ത് നിന്നും പുറപ്പെട്ട രപ്‌തിസാഗര്‍ എക്‌സ്‌പ്രസ് ശനിയാഴ്‌ച വൈകിട്ട് സേലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ റിസര്‍വ് ചെയ്യാത്ത ടിക്കറ്റുമായി നൂറില്‍ അധികം ഉത്തരേന്ത്യന്‍ തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

റിസര്‍വേഷന്‍ ടിക്കറ്റുമായി എത്തിയ യാത്രക്കാര്‍ക്ക് ഇരിക്കാനോ എന്തിനധികം ട്രെയിനില്‍ കയറാനോ സാധിച്ചില്ല. ഇതോടെയാണ് പ്രശ്‌നം വഷളായത്. റിസര്‍വ് ചെയ്‌തെത്തിയ യാത്രക്കാര്‍ ബഹളം വയ്‌ക്കാന്‍ തുടങ്ങി. ഒന്നും രണ്ടും പറഞ്ഞ് ഉന്തും തള്ളുമായി. ചിലര്‍ പരാതിയുമായി റെയില്‍വേ ഉദ്യോഗസ്ഥരുടെ അടുത്തെത്തി.

റെയില്‍വേ ഉദ്യോഗസ്ഥരും പൊലീസും എത്തി വിവരം തിരക്കി. പ്രശ്‌നത്തിന്‍റെ ഗൗരവം മനസിലാക്കിയ ഉദ്യോഗസ്ഥര്‍ അപകട ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ടിക്കറ്റ് പരിശോധകര്‍ എത്തി യാത്രക്കാരുടെ ടിക്കറ്റുകള്‍ പരിശോധിച്ചു. ഇതോടെ രപ്‌തിസാഗര്‍ എക്‌സ്‌പ്രസിന്‍റെ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ നിന്ന് സാധുവായ ടിക്കറ്റ് ഇല്ലാത്ത 140 പേരെയാണ് സുരക്ഷ പൊലീസ് ഇറക്കി വിട്ടത്.

തൊഴിലാളികളെ മറ്റ് ട്രെയിനുകളില്‍ കയറ്റി വിട്ടു: ഇറക്കിവിട്ട ഉത്തരേന്ത്യന്‍ തൊഴിലാളികളില്‍ ചിലരെ ഈറോഡ്-ജോലാര്‍പേട്ട് പാസഞ്ചര്‍ ട്രെയിനില്‍ അയച്ചു. ബാക്കി ഉള്ളവരെ പിന്നാലെ എത്തിയ ആലപ്പുഴ-ധന്‍ബാദ് ട്രെയിനിലും കയറ്റി വിട്ടു. കൃത്യമായ ടിക്കറ്റ് ഇല്ലാതെ അതിഥി തൊഴിലാളികള്‍ യാത്ര ചെയ്യാനായി എത്തിയതാണ് പ്രശ്‌നത്തിന് കാരണമായതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

ടിക്കറ്റ് ഇല്ലാതെ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ യാത്ര ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്നും ഇത്, മുന്‍കൂട്ടി ടിക്കറ്റെടുത്തവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരം ആളുകള്‍ക്കെതിരെ പിഴ അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.