ന്യൂഡൽഹി: കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട ടൂൾകിറ്റ് പ്രചരിപ്പിച്ചതിൽ പങ്കുണ്ടെന്ന ആരോപണത്തിൽ രണ്ട് പേർക്കെതിരെ ജാമ്യമില്ലാ വാറന്‍റുകൾ പുറപ്പെടുവിച്ച് ഡൽഹി പൊലീസ്. നികിത ജേക്കബിനും ശാന്താനുവിനുമെതിരെയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസം വിഷയവുമായി ബന്ധപ്പെട്ട് കാലാവസ്ഥാ പ്രവർത്തക ദിഷ രവിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ദിഷ ഇവർ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. ഡൽഹി പൊലീസിന്‍റെ സൈബർ സെല്ലാണ് ഫെബ്രുവരി 13 ന് ബെംഗളൂരുവിൽ നിന്ന് പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തത്. സോലദേവനഹള്ളിയിലെ വീട്ടിൽ വച്ച് അറസ്റ്റിലായ ദിഷയെ ഡൽഹിയിലേക്ക് കൊണ്ടുപോയിരുന്നു. 2018 ൽ ആരംഭിച്ച ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ (FFF) സംഘടനയുടെ സഹ സ്ഥാപകയാണ് ദിഷ.
-
Non-bailable warrants issued against Nikita Jacob and Shantanu. The two are involved in the toolkit matter: Delhi Police
— ANI (@ANI) February 15, 2021 " class="align-text-top noRightClick twitterSection" data="
">Non-bailable warrants issued against Nikita Jacob and Shantanu. The two are involved in the toolkit matter: Delhi Police
— ANI (@ANI) February 15, 2021Non-bailable warrants issued against Nikita Jacob and Shantanu. The two are involved in the toolkit matter: Delhi Police
— ANI (@ANI) February 15, 2021
Read More: കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട ടൂൾകിറ്റ്; ദിഷ രവി അറസ്റ്റിൽ
Read More: ഗ്രേറ്റ തുൻബർഗിനെതിരെ ഡൽഹി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്തു
കർഷക സമരവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബര്‍ഗിന്‍റെ ട്വീറ്റാണ് കേസിന് ആധാരം. ജനുവരി 26ന് നടന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച് ഗ്രേറ്റ ഒരു ടൂൾകിറ്റ് ട്വീറ്റ് ചെയ്തിരുന്നു. കർഷക സമരങ്ങളെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർ അറിയേണ്ടതും അവർ ചെയ്യേണ്ടതുമായ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് കിറ്റിലുണ്ടായിരുന്നത്. സംഭവം വിവാദമായതോടെ ഗ്രേറ്റ ഈ ട്വീറ്റ് പിൻവലിക്കുകയും പുതിയ ടൂൾ കിറ്റ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.