ETV Bharat / bharat

'തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു' ; നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന് തടവുശിക്ഷ - ബംഗ്ലാദേശ് തൊഴില്‍ നിയമം

Labour Law Case: തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന കേസില്‍ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് ശിക്ഷ വിധിച്ച് ബംഗ്ലാദേശ് ലേബര്‍ കോടതി. ആറ് മാസം തടവും 30,000 ടാക്ക പിഴയുമാണ് ശിക്ഷ.

Muhammad Yunus Nobel  Labour Law Case  മുഹമ്മദ് യൂനുസിന് ശിക്ഷ  ബംഗ്ലാദേശ് തൊഴില്‍ നിയമം
Nobel Laureate Yunus Convicted In Bangladesh Labour Law Case
author img

By ETV Bharat Kerala Team

Published : Jan 2, 2024, 9:26 AM IST

Updated : Jan 2, 2024, 4:51 PM IST

ധാക്ക : നൊബേല്‍ സമ്മാന ജേതാവും പ്രശസ്‌ത സാമ്പത്തിക വിദഗ്‌ധനുമായ മുഹമ്മദ് യൂനുസിന് തടവുശിക്ഷ വിധിച്ച് ബംഗ്ലാദേശിലെ ലേബര്‍ കോടതി. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന കുറ്റത്തിനാണ് ശിക്ഷ. ആറ് മാസമാണ് ശിക്ഷാ കാലാവധി. 30,000 ടാക്ക (260 ഡോളര്‍) പിഴയും അടയ്ക്ക‌ണം.

യൂനുസിന് പുറമെ അദ്ദേഹത്തിന്‍റെ സ്ഥാപനമായ ഗ്രാമീണ്‍ ടെലികോമിനും അതിലെ മൂന്ന് ഡയറക്‌ടര്‍മാര്‍ക്കെതിരെയും കോടതി നടപടിയെടുത്തു. ഗ്രാമീണ്‍ ടെലികോമാണ് കേസിന്‍റെ കേന്ദ്രം. തൊഴിലാളി ക്ഷേമ ഫണ്ട് നടപ്പാക്കുന്നതില്‍ വീഴ്‌ചയുണ്ടായെന്ന പരാതിയിലാണ് ലേബര്‍ കോടതി ശിക്ഷ വിധിച്ചത് (Labour Law Case).

കമ്പനിയിലെ 67 ജീവനക്കാരെ സ്ഥിരപ്പെടുത്തേണ്ടതായുണ്ട്. എന്നാല്‍ അത് ചെയ്‌തില്ല. മാത്രമല്ല കമ്പനിയിലെ ജീവനക്കാര്‍ക്കായി പ്രത്യേക ക്ഷേമ ഫണ്ട് നടപ്പാക്കിയിട്ടുമില്ലായിരുന്നു. കമ്പനിക്ക് ലഭിക്കുന്ന ലാഭത്തിന്‍റെ 5 ശതമാനം ജീവനക്കാര്‍ക്ക് വിതരണം ചെയ്യേണ്ടതാണ്. എന്നാല്‍ ഇക്കാര്യത്തിലും വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ധാക്കയിലെ മൂന്നാം ലേബർ കോടതി ജഡ്‌ജി ഷെയ്ഖ് മെറീന സുൽത്താന, യൂനുസ് അടക്കമുള്ള നാല് പേര്‍ക്കും 6 മാസം തടവും 30,000 ടാക്ക (260 ഡോളര്‍) പിഴയും വിധിച്ചു (Nobel Prize Winner Muhammad Yunus).

ജാമ്യം നേടി യൂനുസും സംഘവും: വിധിക്ക് പിന്നാലെ നാല് പേര്‍ക്കും കോടതി ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചു. ലേബര്‍ കോടതി വിധിക്കെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. വിധിക്കെതിരെ അപ്പീൽ നൽകാൻ യൂനുസിന് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട് (Bangladesh Labour Law Case).

പ്രതികരണവുമായി മുഹമ്മദ് യൂനുസ് : ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് വിധിക്ക് പിന്നാലെ മുഹമ്മദ് യൂനുസ് മാധ്യമങ്ങളോട് പറഞ്ഞു. ഇത് എന്‍റെ വിധിയാണ്, രാജ്യത്തിന്‍റെ വിധി. പക്ഷേ ഈ വിധിക്കെതിരെ പോരാടുക തന്നെ ചെയ്യും. കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിധി അന്യായവും നിയമ വിരുദ്ധവുമാണെന്ന് പ്രതിഭാഗം അഭിഭാഷകനായ അബ്‌ദുല്ല അല്‍ മാമുന്‍ പറഞ്ഞു. നീതി നിഷേധിക്കപ്പെട്ടുവെന്നും നിയമ പോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ജനുവരി 7ന് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്‌ട്രീയ നീക്കമാണ് മുഹമ്മദ് യൂനുസിന് എതിരെയുള്ള കേസെന്ന് അദ്ദേഹത്തിന്‍റെ അനുയായികള്‍ പറഞ്ഞു.

ബംഗ്ലാദേശിലെ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കാണ് 2006ല്‍ അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിച്ചത്. 1983 ല്‍ യൂനുസ് ആരംഭിച്ച ഗ്രാമീണ്‍ ബാങ്ക് നല്‍കിയ മൈക്രോ ക്രെഡിറ്റുകള്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള വലിയ ചുവടുവയ്പ്പാ‌യിരുന്നു.

Last Updated : Jan 2, 2024, 4:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.